twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    താരസിംഹാസനത്തിലെ കേണല്‍..

    By Staff
    |

    മോഹന്‍ലാല്‍ അവതരിപ്പിച്ച് വിജയിപ്പിച്ച ഏത് കഥാപാത്രം കണ്ടാലും നമുക്ക് തോന്നുന്ന ഒരു വികാരമുണ്ട്. ഈ റോള്‍ അവതരിപ്പിക്കാന്‍ ലാലിന് മാത്രമേ കഴിയൂ. ഡോ.സണ്ണിയും മംഗലശേരി നീലകണ്ഠനും കണിമംഗലം ജഗന്നാഥനും ജോജിയും പൂവളളി ഇന്ദുചൂഡനുമൊക്കെ മലയാള സിനിമയുടെ ഇതിഹാസപ്പുരയിലേയ്ക്ക് നടന്നു കയറിയത് മോഹന്‍ലാലിന്റെ അഭിനയക്കരുത്ത് ഏറ്റുവാങ്ങിയാണ്.

    ലാളിത്യമാണ് മോഹന്‍ലാലിന്റെ കരുത്ത്. തന്നെ ഏല്‍പ്പിക്കുന്ന വേഷങ്ങള്‍ അസൂയയുണര്‍ത്തും വിധം അനായാസമായി മോഹന്‍ലാല്‍ തിരശീലയിലെത്തിക്കുന്നത് കാണുമ്പോള്‍ ഏത് സംവിധായകന്റെയും മനസു നിറയും. ലാലിന്റെ തലയില്‍ വരച്ച പേന കൊണ്ട് ഈശ്വരന്‍ തന്നെയൊന്ന് തൊടുക പോലും ചെയ്തിട്ടില്ലെന്ന് തിരിച്ചറിഞ്ഞ് പല നടന്മാരിലും നിരാശ പടരും.

    കേണല്‍ മഹാദേവനിലും കാണാം ആ അനായാസത. യുദ്ധമുഖത്ത് നില്‍ക്കുന്ന പട്ടാളക്കാരന് ഒട്ടും ചേരുന്ന രൂപമല്ല മോഹന്‍ലാലിന്റേത്. ശരീരത്തിന്റെ സ്ഥൂലത ചൂണ്ടിക്കാട്ടി ഈ വേഷത്തെ വിമര്‍ശിക്കുന്നവരുണ്ട്. എന്നാല്‍ കേണല്‍ മഹാദേവന്റെ യഥാര്‍ത്ഥ നിയോഗം കാര്‍ഗില്‍ പ്രദേശം പാകിസ്താന്‍പടയില്‍ നിന്ന് മോചിപ്പിക്കുകയെന്നതല്ല.

    മറിച്ച്, കാര്‍ഗില്‍ പോരാട്ടത്തിന്റെ തീവ്രതയും തീക്ഷ്ണതയും കാണികളിലേയ്ക്ക് പകരുക എന്നതാണ്. ദുരന്തങ്ങള്‍ പതിയിരിക്കുന്ന മലമടക്കുകളില്‍ പട്ടാളക്കാരെന്ന വര്‍ഗം അനുഭവിക്കുന്ന നരകയാതനകളും ആ യാതനയ്ക്കിടയിലും അവരുടെ ഇടനെഞ്ചില്‍ നിന്നുകത്തുന്ന ദേശാഭിമാനദീപ്തിയുടെ അസാമാന്യപ്രഭയും കാണികളിലേയ്ക്ക് സംവേദിക്കുക എന്നതാണ് ഈ ചിത്രത്തിന്റെ ലക്ഷ്യം.

    അവിടെ മോഹന്‍ലാലും മേജര്‍ രവിയും വിജയിക്കുന്നുണ്ടോയെന്നേ പ്രേക്ഷകന് അറിയേണ്ടതുളളൂ. മേജര്‍ രവിയുടെ ശരീരഭാഷയും കേണല്‍ മഹാദേവന്റെ ശരീരഭാഷയും തമ്മിലുളള വ്യത്യാസം ചൂണ്ടിക്കാട്ടി, ഇതോ ഒരു കേണല്‍ എന്ന് പരിഹസിക്കുന്നവര്‍ കാണാതെ പോകുന്നത് സിനിമയുടെ ഈ ലക്ഷ്യമാണ്.

    അടുത്ത പേജില്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X