മഹാവിജയത്തിന്റെ വെടിയൊച്ചകള്‍

By Staff

മോഹന്‍ലാല്‍, താരങ്ങളുടെ തമ്പുരാന്‍ - 3

മഹാവിജയങ്ങള്‍ നല്‍കാനുളള ശേഷി മോഹന്‍ലാലെന്ന താരത്തിന് കൈമോശം വന്നിരിക്കുന്നുവെന്ന പരാതിയുയര്‍ന്നപ്പോഴാണ് മാടമ്പി ഇരമ്പിക്കയറിയത്. ആ പരാതിയില്‍ കുറെ ശരിയുണ്ടായിരുന്നു. പഴയ ടീമുകള്‍ ഏല്‍ക്കുന്നില്ലല്ലോ എന്നൊരു നിരാശ ലാലിന്റെ ആരാധകരിലടക്കം പടര്‍ന്നിരുന്നു.

ഏറെക്കാലത്തിനു ശേഷം കളിക്കൂട്ടുകാരനായ പ്രിയദര്‍ശനുമൊത്ത് കിളിച്ചുണ്ടന്‍ മാമ്പഴം ചെയ്തത് കാണികള്‍ സ്വീകരിച്ചില്ല. വമ്പന്‍ ഹിറ്റുകളുടെ പര്യായമായിരുന്നു ഷാജി കൈലാസ് മോഹന്‍ലാല്‍ കൂട്ടുകെട്ട്. താണ്ഡവവും നാട്ടുരാജാവും അലിഭായും തികഞ്ഞ പരാജയമായിരുന്നു. ബാബ കല്യാണിയാകട്ടെ ആവറേജും.

മംഗലശേരി നീലകണ്ഠനെയും കണിമംഗലം ജഗന്നാഥനെയും പൂവളളി ഇന്ദുചൂഡനെയും സൃഷ്ടിച്ച രഞ്ജിത്തിന്റെ തൂലികയില്‍ നിന്ന് ചന്ദ്രോത്സവവും റോക്ക് ആന്റ് റോളും പിറന്നപ്പോഴും ഉത്സവാരവങ്ങളുടെ വരള്‍ച്ചയ്ക്ക് വിരാമമായില്ല. ഹലോയും ഛോട്ടാ മുംബെയും വിജയിച്ചെങ്കിലും താരപദവിയ്ക്ക് ചേര്‍ന്ന പൊലിമയുണ്ടായിരുന്നില്ല അതില്‍.

പക്ഷേ, കീര്‍ത്തിചക്രയില്‍ തുടങ്ങിയ മേജര്‍ മഹാദേവന്റെ അശ്വമേധം കുരുക്ഷേത്രയിലെത്തുമ്പോള്‍ പൂര്‍ണമാകുന്നു. തലയുയര്‍ത്തി നില്‍ക്കുന്ന മഹാദേവന്റെ പശ്ചാത്തലത്തില്‍ കാര്‍ഗില്‍ മലനിരകള്‍. ഏതൊരു നടനും കൊതിക്കുന്ന അഭിനയാനുഭവവും സിനിമാ വിജയവും.

മാടമ്പിയും കുരുക്ഷേത്രയും നല്‍കുന്ന വിജയങ്ങള്‍ക്ക് വേറെയുമുണ്ട് സൂചനകള്‍. പുതിയ ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും ട്രീറ്റ്മെന്റിനുമാണ് പ്രസക്തി. പഴയ കുപ്പിയിലെ വീഞ്ഞു കുടിക്കാന്‍ നിര്‍ബന്ധിക്കുന്നത് മോഹന്‍ലാലാണെങ്കില്‍ പോലും നിരസിക്കാന്‍ ആരാധകര്‍ക്കോ പ്രേക്ഷകര്‍ക്കോ ബുദ്ധിമുട്ടില്ലെന്ന് അലിഭായുടെ അനുഭവം തെളിയിക്കുന്നു.

വരുന്ന ക്രിസ്തുമസിന് റെഡ് ചില്ലീസുമായി ഷാജിയും മോഹന്‍ലാലും വീണ്ടുമെത്തുമ്പോള്‍ അവര്‍ ഈ പാഠം പഠിച്ചിരിക്കുമെന്ന് പ്രതീക്ഷിക്കാം. അനുഭവത്തില്‍ നിന്ന് പഠിക്കാത്തതിന്റെ ദുര്യോഗം ഈ റംസാനും നമ്മള്‍ കണ്ടതാണല്ലോ.

മുന്‍പേജുകളില്‍

ബന്ധപ്പെട്ട വാര്‍ത്തകള്‍









കുരുക്ഷേത്ര ചിത്രങ്ങള്‍



Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X