കുരുക്ഷേത്ര കുതിക്കുന്നത് ചരിത്രത്തിലേയ്ക്ക്
മേജര്‍ രവിയുടെ കണക്കുകൂട്ടലുകള്‍ പിഴച്ചില്ല. കാര്‍ഗില്‍ മലനിരകള്‍ പാകിസ്താന്‍ സൈന്യത്തില്‍ നിന്ന് തിരിച്ചു പിടിക്കാനുളള ചുമതല കേണല്‍ മഹാദേവനെ അദ്ദേഹം ഏല്‍പ്പിച്ചത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. ആ ലക്ഷ്യം അദ്ദേഹം നേടിയെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ തീയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രമെന്ന ബഹുമതി ഇപ്പോള്‍ കുരുക്ഷേത്രയ്ക്കാണ്. 120 തീയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. കീര്‍ത്തിചക്രയുടെ ആവേശം ഇനിയും കെട്ടണഞ്ഞിട്ടില്ലെന്ന് പടം കാണാന്‍ ഒഴുകിയെത്തിയ ജനലക്ഷങ്ങള്‍ സാക്ഷിപറയുന്നു.
തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം നഗരങ്ങളിലെല്ലാം മൂന്നു തീയേറ്ററുകളിലാണ് ചിത്രം ഓടുന്നത്. എന്നിട്ടും തിരക്കിന് ഒരു കുറവുമില്ല. ഏഴു നഗരങ്ങളില്‍ ഈരണ്ടു തീയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നു.
റിലീസ് ചെയ്ത തീയേറ്ററുകളുടെ എണ്ണത്തിലെ വര്‍ദ്ധനയും വന്‍ജനക്കൂട്ടവും പുതിയൊരു കളക്ഷന്‍ റെക്കോര്‍ഡിന്റെ സൂചനകളാണ് നല്‍കുന്നത്. മാടമ്പിയുടെ മഹാവിജയത്തിനു ശേഷം മോഹന്‍ലാലിന് അഭിമാനിക്കാന്‍ ഒരു ചിത്രം കൂടി.
അടുത്ത പേജില്‍
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
കുരുക്ഷേത്ര ചിത്രങ്ങള്‍![]()
![]()
![]()
![]()
![]()


Click it and Unblock the Notifications