മായാബസാര്‍ പരാജയത്തിലേയ്ക്ക്

By Staff

കുരുക്ഷേത്ര കുതിക്കുന്നത് ചരിത്രത്തിലേയ്ക്ക് - 2
കൊട്ടിഗ്ഘോഷിച്ച് പടച്ചിറക്കിയ മായാബസാര്‍ ആരംഭത്തിലെ ആരവങ്ങള്‍ക്കു ശേഷം നനഞ്ഞ പടക്കമായി. മമ്മൂട്ടി അഭിനയിക്കുന്ന ചിത്രം എന്നതു മാത്രമാണ് ഇപ്പോഴുളള ആകര്‍ഷകത്വം. ബി ക്ലാസ് തീയേറ്ററുകളില്‍ നിന്ന് മോശം അഭിപ്രായത്തോടെയാണ് ചിത്രം നഗരങ്ങളിലേയ്ക്ക് എത്തിയത്.

ടി എ റസാഖ് എന്ന തിരക്കഥാകൃത്തിനെ ശരമുനകളില്‍ കുത്തി നിര്‍ത്തുകയാണ് മമ്മൂട്ടിയുടെ ആരാധകര്‍. ഏറെ പ്രതീക്ഷയോടെ അവര്‍ കാത്തിരുന്ന പരുന്തില്‍ പ്രതീക്ഷിച്ചതൊന്നും ഇല്ലാത്തത് തിരക്കഥാകൃത്തിന്റെ കുറ്റമാണെന്ന് നേരത്തെ തന്നെ വിധി പറഞ്ഞിരുന്നു.

അതേ തിരക്കഥാകൃത്തു തന്നെ തൊട്ടുപുറകെ വീണ്ടുമൊരു ചിത്രവുമായി രംഗത്തു വന്നപ്പോള്‍ പരുന്തിന്റെ പാഠം ഉള്‍ക്കൊണ്ടിരിക്കുമെന്ന് ആരാധകര്‍ വെറുതേ പ്രതീക്ഷിച്ചു. സൂപ്പര്‍നായകന് തിളങ്ങാന്‍ വേണ്ട കഥാപാത്രങ്ങളെയോ കഥാസന്ദര്‍ഭങ്ങളെയോ ഒരുക്കാന്‍ ടി എ റസാഖിന് കഴിയില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച ചിത്രമാണ് മായാബസാര്‍.

മമ്മൂട്ടിയുടെ ആരാധകര്‍ പോലും ചിത്രത്തെ എഴുതിത്തളളിക്കഴിഞ്ഞു. ആവറേജിനപ്പുറം കടന്നാല്‍ ഭാഗ്യമെന്ന് അവരും പറയുന്നു..

അടുത്ത പേജില്‍

ബന്ധപ്പെട്ട വാര്‍ത്തകള്‍








മായാ ബസാര്‍ ചിത്രങ്ങള്‍

വന്ദേമാതരം ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X