പരലോകം, തിരക്കഥ, പിന്നെ തലപ്പാവും
കുരുക്ഷേത്ര കുതിക്കുന്നത് ചരിത്രത്തിലേയ്ക്ക് - 3
പാര്‍ത്ഥന്‍ കണ്ട പരലോകം എന്ന ജയറാം ചിത്രവും പരാജയത്തിലേയ്ക്കാണ്. പറയുന്നതെന്തെന്നോ പറയേണ്ടതെന്തെന്നോ ഒരുപിടിയുമില്ലാതെ ചിത്രീകരിച്ച സിനിമയെന്ന പേരുദോഷമാണ് ഈ ചിത്രത്തിന്. നന്ദനത്തെ ഓര്‍മ്മിപ്പിക്കുന്ന കഥാഗതിയും ഏല്‍ക്കാത്ത തമാശകളും പ്രേക്ഷകരുടെ വെറുപ്പ് നേടിക്കൊടുത്തിട്ടുണ്ട്.
വെറുതേ ഒരു ഭാര്യയെന്ന കൊച്ചു ചിത്രം ഇപ്പോഴും തീയേറ്ററുകളിലുണ്ട്. മെഗാ ഹിറ്റിലേയ്ക്കു മുന്നേറുകയാണ് ഈ ചിത്രം. നര്‍മ്മത്തില്‍ പൊതിഞ്ഞ കുടുംബകഥകള്‍ക്ക് ഇപ്പോഴും പ്രേക്ഷകരുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ ചിത്രത്തിന്റെ ഗംഭീരവിജയം. തിരക്കഥാകൃത്തിന്റെ കൈകളിലാണ് സിനിമയുടെ വിജയമെന്ന് വെറുതേ ഒരു ഭാര്യ വീണ്ടും വീണ്ടും തെളിയിക്കുന്നു.
കണ്ടവരെല്ലാം നല്ല അഭിപ്രായം പറഞ്ഞിട്ടും തിരക്കഥ ബോക്സോഫീസില്‍ രക്ഷപെടാത്തത് സിനിമാ പണ്ഡിതരെ കുഴക്കിയിട്ടുണ്ട്. നിരൂപക പ്രശംസ ആവോളം കിട്ടിയ ചിത്രമാണ് തിരക്കഥ. നടി ശ്രീവിദ്യയുടെ ജീവിതാനുഭവങ്ങളോട് സാദൃശ്യമുണ്ടെന്നറിഞ്ഞിട്ടും ജനം തീയേറ്ററില്‍ നിന്ന് ഒഴിഞ്ഞേ നില്‍ക്കുന്നു.
നല്ല ചിത്രങ്ങളോട് പ്രേക്ഷകര്‍ക്കുളള മനോഭാവത്തിന്റെ ഉദാഹരണമാണ് തിരക്കഥ, തലപ്പാവ്, ഗുല്‍മോഹര്‍, രാത്രിമഴ എന്നീ ചിത്രങ്ങള്‍ നേരിടുന്ന ദുര്യോഗവും മായാബസാറിന് കിട്ടുന്ന ആരംഭസ്വീകരണവും.
മുന്‍ പേജുകളില്‍
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications