മമ്മൂട്ടി മാത്രമല്ല ദുല്‍ഖറും അമ്പരപ്പിക്കുന്നു! കുറുപ്പിലെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍!
യുവതാരനിരയില്‍ പ്രധാനികളിലൊരാളായ ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മമ്മൂട്ടിക്ക് പിന്നാലെയായാണ് മകനും സിനിമയിലേക്ക് എത്തിയത്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോയിലൂടെയായിരുന്നു താരപുത്രന്‍ അരങ്ങേറിയത്. അണിയറയില്‍ നിന്നും ശക്തമായ പിന്തുണയായിരുന്നു മമ്മൂട്ടി മകന് നല്‍കിയത്. സ്വന്തമായൊരു വളര്‍ച്ചയ്ക്കായി മകന്‍ ശ്രമിക്കട്ടെയെന്നും അതാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതേക്കുറിച്ച് മനസ്സിലാക്കിയ ദുല്‍ഖറാവട്ടെ, പതിയെയാണെങ്കിലും അക്കാര്യം നേടിയെടുക്കുകയായിരുന്നു. ഇടയ്ക്ക് സര്‌റീരിയോടൈപ്പ് കഥാപാത്രങ്ങളായിരുന്നു തേടിയെത്തിയിരുന്നതെങ്കിലും അവയില്‍ നിന്നും മാറാന്‍ പിന്നീട് താരപുത്രന് കഴിഞ്ഞിരുന്നു.
മമ്മൂട്ടിയെപ്പോലെ തന്നെ അന്യഭാഷയിലേക്കും താരപുത്രന്‍ പ്രവേശിച്ചിരുന്നു. ശക്തമായ പിന്തുണയായിരുന്നു അന്യഭാഷയില്‍ നിന്നും താരപുത്രന് ലഭിച്ചത്. തെലുങ്ക് ഡബ്ബിംഗിനായി കഠിനപ്രയത്‌നം നടത്തുന്ന ദുല്‍ഖറിന്റെ ചിത്രങ്ങള്‍ ഇടക്കാലത്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി അങ്ങേയറ്റത്തെ പ്രയത്‌നങ്ങളാണ് അദ്ദേഹം നടത്താറുള്ളത്. നീണ്ട ഇടവേളയ്ക്ക് ശേഷം ദുല്‍ഖറും ശ്രീനാഥ് രാജേന്ദ്രനും ഒരുമിച്ചെത്തുന്ന ചിത്രമാണ് കുറുപ്പ്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

ദുല്‍ഖറിന്റെ പുതിയ ലുക്ക്
വ്യത്യസ്തമായ കഥാപാത്രം മാത്രമല്ല ലുക്കിലും അത്തരം പ്രത്യേകതകളുമായാണ് ഓരോ തവണയും ദുല്‍ഖര്‍ എത്താറുള്ളത്. കുറുപ്പ് എന്ന സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വീണ്ടും വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. സിനിമയെക്കുറിച്ചുള്ള ഓരോ വിശേഷവും ആരാധകര്‍ ആഘോഷമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. ജാവയിലിക്കുന്ന ദുല്‍ഖറിന്റെ ചിത്രമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ടീ ഷര്‍ട്ടണിഞ്ഞുള്ള പുതിയ ചിത്രത്തെ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ഇപ്പോള്‍.

സുകുമാരക്കുറുപ്പിന്റെ കഥയുമായി
കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ ജീവിതമാണ് കുറുപ്പിലൂടെ വരച്ചുകാണിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ കുറുപ്പായെത്തുമ്പോള്‍ ഇന്ദ്രജിത്ത് പോലീസായാണ് ചിത്രത്തില്‍ എത്തുന്നത്. സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങി നിരവധി പേരാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായി ദുല്‍ഖറിനൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു നേരത്തെ ഇന്ദ്രജിത്ത് എത്തിയത്. കോംപിനേഷന്‍ സീനുകളൊന്നുമില്ലെങ്കിലും അദ്ദേഹത്തിന്റെ സിനിമയുടെ ഭാഗമാവുന്നു എന്നത് തന്നെ സന്തോഷിപ്പിക്കുന്നു എന്നായിരുന്നു താരം പറഞ്ഞത്.

പിന്തുണയ്ക്കണം
സുകുമാരക്കുറുപ്പിന്‍റെ കഥ പുനര്‍നിര്‍മ്മിക്കുന്നതിന്‍റെ തിരക്കിലാണ് തങ്ങള്‍. മലയാളികളെ എന്നോ ആകര്‍ഷിച്ച ഒരു കഥ കൂടിയാണിത്. ഈ കഥയ്ക്ക് ജീവന്‍ പകരുന്ന ടീമെന്ന നിലയില്‍ തങ്ങള്‍ക്ക് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം ദുല്‍ഖര്‍ സല്‍മാന്‍ എത്തിയിരുന്നു. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളോ രംഗങ്ങളോ ഓൺലൈന്‍ വഴി പ്രചരിപ്പിക്കുന്നതില്‍ നിന്നും എല്ലാവരും വിട്ടുനില്‍ക്കണം. പര്സപരം ബഹുമാനിച്ച് പുതുമ നിലനിര്‍ത്താനുള്ള തങ്ങളുടെ ശ്രമത്തെ മാനിച്ച് മുന്നോട്ട് പോവാം നമുക്കെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. സെറ്റിലെ സുരക്ഷ വർധിപ്പിക്കാനും ഫോണ് ഉപയോഗം നിയന്ത്രിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും താരം പറയുന്നു.

വീണ്ടും ഒരുമിക്കുന്നു
ദുല്‍ഖര്‍ സല്‍മാന്‍ മാത്രമല്ല സണ്ണി വെയ്‌നും ഗൗതമി നായരും ശ്രീനാഥ് രാജേന്ദ്രനുമെല്ലാം അരങ്ങേറിയത് സെക്കന്‍ഡ് ഷോയിലൂടെയായിരുന്നു. ആദ്യ ചിത്രത്തിലെ നായകനെയായിരുന്നു ഗൗതമി നായര്‍ ജീവിത പങ്കാളിയാക്കിയത്. വൃത്തമെന്ന ചിത്രത്തിലൂടെ സംവിധാനത്തിലേക്ക് കടക്കുകയാണ് താനെന്ന് ഗൗതമി വ്യക്തമാക്കിയിരുന്നു. നാളുകള്‍ക്കിപ്പുറം ദുല്‍ഖറും ശ്രീനാഥും ഒരുമിക്കുമ്പോള്‍ ആ വരവ് നിരാശപ്പെടുത്തില്ലെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. നിവിന്‍ പോളിയുടെ മൂത്തോനിലൂടെ ശ്രദ്ധിക്കപ്പെട്ട ശോഭിത ധൂലിപാലയാണ് ചിത്രത്തിലെ നായിക.


Click it and Unblock the Notifications