ശ്രീനിവാസനും ഹരീഷ് കണാരനും പ്രധാനവേഷത്തില്‍; കുരുത്തോല പെരുന്നാളിന് തുടക്കം
ശ്രീനിവാസന്‍, ഹരീഷ് കണാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡി.കെ ദിലീപ് സംവിധാനം ചെയ്യുന്ന 'കുരുത്തോല പെരുന്നാള്‍' ആരംഭിച്ചു. ചിത്രത്തിന്റെ പൂജ തികൊച്ചിയില്‍ താരസംഘടനയായ അമ്മയുടെ ഓഫീസില്‍ വെച്ച് നടന്നു. ശ്രീനിവാസന്‍ ആണ് ചിത്രത്തിന്റെ ആദ്യ ഭദ്രദീപം തെളിയിച്ചത്.
Recommended Video
ചടങ്ങില്‍ ഇടവേള ബാബു, ജാസി ഗിഫ്റ്റ്, സജീഷ് മഞ്ചേരി, സിജി വാസു മാന്നാനം, ഹരിനാരായണന്‍, ദിനേശ് പണിക്കര്‍ , ഛായാഗ്രാഹകന്‍ സജിത് വിസ്ത, തുടങ്ങിയവര്‍ പങ്കെടുത്തു. ശ്രീനിവാസന്‍ , നെല്‍സണ്‍, ജാസി ഗിഫ്റ്റ് ,ബിബിന്‍ ജോര്‍ജ്, ബിനു അടിമാലി, എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു.

മലബാറിലെ കുടിയേറ്റ മേഖലയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ശ്രീനിവാസനും ഹരീഷ് കണാരനും പുറമെ മലയാളത്തിലെ നിരവധി താരങ്ങളും പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. ഒരുപിടി ഹിറ്റ് ഗാനങ്ങള്‍ മലയാള സിനിമയ്ക്ക് നല്‍കിയ ജാസി ഗിഫ്റ്റാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിലെ ഒരു ഗാനത്തില്‍ ജാസി ഗിഫ്റ്റും പാടി അഭിനയിക്കുന്നുണ്ട്. മിലാ ഗ്രോസ് എന്റര്‍ടൈന്‍മെന്റ് ആന്‍ഡ് മടപ്പുര മൂവിസിന്റെ ബാനറില്‍ സിജി വാസു മാന്നാനമാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഹരി നാരായണനാണ് ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്
ഗ്ലാമര്‍ ലുക്കില്‍ അര്‍ജുന്‍ റെഡ്ഡി നായിക, ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications











