സംഘമിത്രയില്‍ നിന്നും പിന്‍വാങ്ങിയ ശ്രുതി ഹസന് ഉപദേശവുമായി ഖുശ്ബു , കാരണം അറിയുമോ ??
ഖുശ്ബുവിന്റെ ഭര്‍ത്താവും സംവിധായകനുമായ സുന്ദര്‍ സിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന തമിഴ് ചിത്രം സംഘമിത്രയില്‍ നിന്നും ശ്രുതി ഹസന്‍ പിന്‍മാറിയത് വിവാദമായിരുന്നു. ചിത്രത്തിന് വേണ്ടി ആയോധന കലകള്‍ പരിശീലിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി താരം ഈ ചിത്രത്തില്‍ നിന്നും പിന്‍മാറിയത്. സ്‌ക്രിപ്റ്റ് പൂര്‍ത്തിയാവാതിരുന്നതിനാലാണ് ഈ ചിത്രത്തില്‍ നിന്നും ശ്രുതി പിന്‍മാറിയതെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വിവാദങ്ങള്‍ തുടരുന്നതിനിടയിലാണ് ശ്രുതി ഹസന് ഉപദേശവുമായി ഖുശ്ബു രംഗത്തെത്തിയിട്ടുള്ളത്.
സംഘമിത്രയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടയില്‍ ബ്ലോഗിലൂടെയാണ് ഖുശ്ബു പ്രതികരിച്ചിട്ടുള്ളത്. കൃത്യമായ പ്ലാനിങ്ങില്ലാതെ ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം തുടങ്ങാനാവില്ല. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായില്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഇതിനുള്ള ഒരുക്കത്തിലായിരുന്നുവെന്നും ഖുശ്ബു കുറിച്ചിട്ടുണ്ട്. ഖുശ്ബുവിന്റെ ഭര്‍ത്താവും സംവിധായകനുമായ സുന്ദര്‍ സിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ നിന്നും പിന്‍മാറിയതിനെക്കുറിച്ച് പ്രതികരിക്കുന്നതിനിടയില്‍ തിരക്കഥ പൂര്‍ത്തിയായിട്ടില്ലെന്ന് പറയുന്നതിനിടയില്‍ അതിന് പിന്നിലുള്ള പരിശ്രമത്തെക്കുറിച്ച് മനസ്സിലാക്കണമെന്നും ഖുശ്ബു പറയുന്നു. പ്രൊഫഷണലായി സിനിമയെ സമീപിക്കുന്ന ഒരാള്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. സിനിമയെ ഗൗരവകരമായി സമീപക്കുന്ന ഒരാള്‍ക്ക് ഇക്കാര്യം മനസ്സിലാവും. സ്വന്തം തെറ്റു തിരുത്തി മുന്നേറുന്നവരേ സിനിമയില്‍ വിജയിച്ചിട്ടുള്ളൂവെന്നും അവര്‍ കുറിച്ചിട്ടുണ്ട്.


Click it and Unblock the Notifications