കുട്ടനാടന്‍ ബ്ലോഗില്‍ മമ്മൂക്കയ്ക്ക് വേണ്ടി പാടി ഉണ്ണി മുകുന്ദന്‍! വീഡിയോ വൈറല്‍! കാണൂ

By Midhun

മലയാളത്തിന്റെ മെഗാസ്റ്റാറിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്. കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ ചിത്രം തിരക്കഥാകൃത്തുകളിലൊരാളായ സേതുവാണ് സംവിധാനം ചെയ്തിരിക്കുന്നത്. അബ്രഹാമിന്റെ സന്തതികള്‍ക്കു ശേഷം മമ്മൂക്കയുടെതായി തിയ്യേറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രം കൂടിയാണ് കുട്ടനാടന്‍ ബ്ലോഗ്.

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടുകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ഐഡിയാ സ്റ്റാര്‍ സിംഗറിലൂടെ ശ്രദ്ധേയനായ ശ്രീനാഥാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ കുട്ടനാടന്‍ ബ്ലോഗിലെ പുതിയൊരു പാട്ടു കൂടി പുറത്തിറങ്ങിയിരിക്കുകയാണ്.

കുട്ടനാടന്‍ ബ്ലോഗ്

കുട്ടനാടന്‍ ബ്ലോഗ്

കുട്ടനാടന്‍ ബ്ലോഗില്‍ ബ്ലോഗര്‍ ഹരി എന്ന കഥാപാത്രമായാണ് മമ്മൂക്ക എത്തുന്നത്. നാട്ടിലെ യുവാക്കള്‍ക്കിടയില്‍ വല്ല്യേട്ടനും മാതൃകാ പുരുഷനുമായ ഹരിയേട്ടന്റെ ജീവിതത്തിലൂടെയാണ് കുട്ടനാടന്‍ ബ്ലോഗിന്റെ കഥ പറയുന്നത്. അബ്രഹാമിന്റെ സന്തതികളില്‍ നിന്നും തികച്ചും വ്യത്യസ്ഥമാര്‍ന്ന ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂക്ക അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റലുക്ക് പോസ്റ്ററിലെല്ലാം തന്നെ മമ്മൂക്ക തിളങ്ങിയിരുന്നു.

കുടുംബ ചിത്രം

കുടുംബ ചിത്രം

കുടുംബ ബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാണ് സംവിധായകനായ സേതു ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. അനു സിത്താര, ലക്ഷ്മി റായ്,ഷംന കാസിം തുടങ്ങിയവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. സിദ്ദിഖ്,നെടുമുടി വേണു,സഞ്ജു ശിവറാം,നെടുമുടി വേണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

ട്രെയിലര്‍ നല്‍കിയ ആവേശം

ട്രെയിലര്‍ നല്‍കിയ ആവേശം

ഒരു കുട്ടനാടന്‍ ബ്ലോഗിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. മമ്മൂക്കയുടെ മികച്ച പ്രകടനം ചിത്രത്തിലുമുണ്ടാവുമെന്ന് ട്രെയിലറില്‍ നിന്ന് സൂചന ലഭിച്ചിരുന്നു.

നിര്‍മ്മാണം

നിര്‍മ്മാണം

ചോക്ലേറ്റ്,മെമ്മറീസ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം അനന്തവിഷന്റെ ബാനറില്‍ പി മുരളീധരനും ശാന്ത മുരളീധരനും ചേര്‍ന്നാണ് കുട്ടനാടന്‍ ബ്ലോഗ് നിര്‍മ്മിച്ചിരിക്കുന്നത്. ശ്രീകൃഷ്ണപുരം എന്ന സാങ്കല്‍പ്പിക ഗ്രാമത്തിലെ ഹരി എന്ന കഥാപാത്രം ബ്ലോഗെഴുത്ത് നടത്തുന്നതും മറ്റുമാണ് ചിത്രത്തിന്റെ ഇതിവൃത്തം എന്നാണറിയുന്നത്.

റിലീസ്

റിലീസ്

ഓണം റിലീസായി ആഗസ്റ്റ് 23നായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കേരളത്തിലെ പ്രളയകെടുതി കാരണം അവസാനം റിലീസ് മാറ്റിവെക്കുകയായിരുന്നു, കുട്ടനാടന്‍ ബ്ലോഗിനു പുറമെ ഓണം റീലിസായി തീരുമാനിച്ച മറ്റ് സിനിമകളുടെയും റിലീസ് മാറ്റിവെച്ചിരുന്നു.

ഉണ്ണിയുടെ പാട്ട്

ഉണ്ണിയുടെ പാട്ട്

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ കുട്ടനാടന്‍ ബ്ലോഗിലെ പുതിയൊരു പാട്ടുകൂടി പുറത്തിറങ്ങിയിരിക്കുകയാണ്. ചിത്രത്തിനു വേണ്ടി നടന്‍ ഉണ്ണി മുകുന്ദന്‍ പാടിയ പാട്ടാണ് പുറത്തുവന്നിരിക്കുന്നത്. ശ്രീനാഥിന്റെ സംഗീതത്തിലാണ് ചിത്രത്തിലെ ഒരു അടിപൊളി പാട്ട് ഉണ്ണി പാടിയിരിക്കുന്നത്. കുട്ടനാടന്‍ ബ്ലോഗില്‍ ഉണ്ണി പാടുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും പാട്ട് ഇപ്പോഴാണ് പുറത്തുവന്നിരിക്കുന്നത്.

വീഡിയോ കാണൂ

വീഡിയോ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X