ദിലീപിന്റെ കുട്ടനാടന്‍ എക്സ്പ്രസ്
സ്പീഡ് ട്രാക്ക്, ഡോണ്‍, ചെസ്, കല്‍ക്കട്ടാ ന്യൂസ്, റോമിയോ....സിനിമകള്‍ക്ക് ഇംഗ്ലീഷ് പേരുകളിടുന്നതിനോട് ദിലീപിന് താത്പര്യമാണെന്നു തോന്നുന്നു. തുളസീദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിനും ഈ ഗണത്തില്‍ പെടുന്ന പേരാണ് നല്‍കിയിരിക്കുന്നത്- കുട്ടനാടന്‍ എക്സ്പ്രസ്.
മോഹന്‍ലാല്‍ ചിത്രമായ കോളജ് കുമാരനു ശേഷം തുളസീദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കുട്ടനാടന്‍ എക്സ്പ്രസ്. ദിലീപ് ചിത്രങ്ങള്‍ക്കു മാത്രമായി തിരക്കഥകളെഴുതുന്ന ഉദയ് കൃഷ്ണ- സിബി കെ.തോമസാണ് ഈ ചിത്രത്തിന് രചന നിര്‍വഹിക്കുന്നത്. 2008 ഫിബ്രവരിയില്‍ കുട്ടനാടന്‍ എക്സ്പ്രസിന്റെ ചിത്രീകരണം ആരംഭിക്കും.
ദിലീപിന്റെ ക്രിസ്മസ് ചിത്രമായിട്ടാണ് കല്‍ക്കത്താ ന്യൂസ് റിലീസ് ചെയ്യുന്നത്. കല്‍ക്കത്താ ന്യൂസില്‍ ദിലീപിന് ഏറെ പ്രതീക്ഷകളുണ്ട്. ചിത്രീകരണം നടന്നുവരുന്ന റോമിയോയും ദിലീപിന്റെ സൂപ്പര്‍ഹിറ്റ് പ്രതീക്ഷകളെ സജീവമായി നിര്‍ത്തുന്നു. കുട്ടനാടന്‍ എക്സ്പ്രസും ദിലീപിന്റെ മാനറിസങ്ങള്‍ ചൂഷണം ചെയ്യുന്ന ഒരു കോമഡി ചിത്രമായിരിക്കും.


Click it and Unblock the Notifications