കുട്ടനാടന്‍ മാര്‍പാപ്പയെ കാണാന്‍ ഒരുപാടൊന്നും കാത്തിരിക്കേണ്ടതില്ല, റിലീസ് തീയതി പ്രഖ്യാപിച്ചു!

ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ചിത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് കുഞ്ചാക്കോ ബോബന്‍. ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവിലൂടെയാണ് താരം സിനിമയില്‍ തുടക്കം കുറിച്ചത്. മലയാള സിനിമയിലെ പ്രധാനപ്പെട്ട ബാനറുകളിലൊന്നായ ഉദയ കുടുംബത്തിലെ ഇളംതലമുറയ്ക്ക് മികച്ച സ്വീകാര്യതയാണ് തുടക്കം മുതലേ ലഭിച്ചത്. കോളേജ് പയ്യനായാണ് തുടക്കാലത്ത് മിക്ക ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിരുന്നത്. ക്യംപസുകളിലെ ചോക്ലേറ്റ് ഹീറോയായി നിറഞ്ഞു നില്‍ക്കുകയായിരുന്നു ചാക്കോച്ചന്‍. ഇടയ്ക്ക് വെച്ച് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് ബിസിനസില്‍ വ്യാപൃതനായി . രണ്ടാംവരവിലാണ് ഏത് തംര കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് താരം തെളിയിച്ചത്.

ശ്രീജിത് രവി സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച കുട്ടനാടന്‍ മാര്‍പാപ്പയാണ് അടുത്തതായി തിയേറ്ററുകളിലേക്ക് എത്തുന്നത്. ജോണ്‍ എന്ന ഫോട്ടോഗ്രാഫറായാണ് താരം ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കുട്ടനാടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അലമാരയിലെ നായികയായ അദിതി രവിയാണ് ചിത്രത്തിലെ നായിക. പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തിയ ആദിയില്‍ പ്രധാന കഥാപാത്രമായി അദിതി വേഷമിട്ടിരുന്നു.

Kuttanadan Marpappa

കുഞ്ചാക്കോ ബോബന്റെ അമ്മയെ അവതരിപ്പിക്കുന്നത് ശാന്തി കൃഷ്ണയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ താരത്തിന് മികച്ച പിന്തുണയാണ് ലഭിച്ചത്. അഭിനയം മാത്രമല്ല ഈ ചിത്രത്തില്‍ ഒരു ഗാനവും അവര്‍ ആലപിച്ചിട്ടുണ്ട്. മാര്‍ച്ച് 23 ന് ചിത്രം റിലീസ് ചെയ്യുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഹരീഷ് കണാരന്‍, രമേഷ് പിഷാരടി, സൗബിന്‍ ഷാഹിര്‍, ധര്‍മ്മജന്‍, അജു വര്‍ഗീസ്, സലീം കുമാര്‍, ഇന്നസെന്റ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X