കുഞ്ചാക്കോയുടെ കുട്ടനാടന്‍ മാര്‍പാപ്പയുടെ ഫസ്റ്റ് ലുക്ക് പുറത്ത്
കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്ന പുതിയ ചിത്രമായ കുട്ടനാടന്‍ മാര്‍പാപ്പയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സിനിമയുടെ ടാഗ് ലൈനാണ് ഏറെ രസകരം. 'ക്യാമറയും വെള്ളത്തിലേക്ക് ചാടിക്കോട്ടെ'. ആരാധകരെ ആകര്‍ഷിക്കുന്നതാണ് ഈ നൊസ്റ്റാല്‍ജിയാ ഡയലോഗ്. കുട്ടനാടന്‍ മാര്‍പാപ്പയും ഒരു തികഞ്ഞ കുഞ്ചാക്കോ പടം തന്നെയായിരിക്കുമെന്നതിന്റെ സൂചന കൂടിയാണിത്.
ഒരു കളര്‍ഫുള്‍ പോസ്റ്ററാണ് പുറത്തിറങ്ങിയിട്ടുള്ളത്. ബൈക്കോടിച്ചു കൊണ്ടുള്ള കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലുള്ളത്. കറുത്ത ജൂതന്‍ എന്ന സിനിമയിലെ ഛായാഗ്രാഹകനായ ശ്രീജിത് വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
അദിതി രവി നായികയായെത്തുന്ന ചിത്രത്തില്‍ ഇന്നസെന്റ്, ധര്‍മജന്‍, അജു വര്‍ഗീസ്, രമേഷ് പിഷാരടി, സുനില്‍ സുഖദ, ഹരീഷ് കണാരന്‍, ടിനി ടോം, സലിം കുമാര്‍, സാജന്‍ പുള്ളുരുത്തി, ശാന്തികൃഷ്ണ, മല്ലികാ സുകുമാരന്‍ എന്നിവര്‍ അഭിനയിക്കുന്നുണ്ട്. മലയാളം മൂവി മേക്കേഴ്‌സ് ആന്റ് ഗ്രാന്റ് ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ ഹസീബ് ഹനീഫാണ്, നൗഷാദ് ആലത്തൂര്‍, അജി മേടയില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ആലപ്പുഴ കേന്ദ്രീകരിച്ചാണ് ഷൂട്ടിങ് പുരോഗമിക്കുന്നത്. ഒരു വീഡിയോ ഗ്രാഫറുടെ വേഷത്തിലാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നതെന്നാണ് വിവരം. സംവിധായകനായ ശ്രീജിത് തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിട്ടുള്ളത്.


Click it and Unblock the Notifications











