അനൂപിന്റെയും ഭാവനയുടെയും 'കുട്ടികളുണ്ട് സൂക്ഷിക്കുക'- മേക്കിങ് വീഡിയോ
അനൂപിനെയും ഭാവനയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി കലവൂര്‍ രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുട്ടികളുണ്ട് സൂക്ഷിക്കുക. ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തു വിട്ടു. ആംഗ്രി ബേബിസ് എന്ന ചിത്രത്തിന് ശേഷം അനൂപ് മേനോനും ഭാവനയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
കുട്ടികളെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ഹോളിവുഡ് ചിത്രത്തിന്റെ ഫേളവറിലാണ് ചിത്രം ഒരുക്കുന്നത്. സനൂപ് സന്തോഷ്, സിദ്ധാര്‍ത്ഥ് അജിത്ത് എന്നിവരാണ് ചിത്രത്തിലെ കുട്ടികളുടെ കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുക.

മേജര്‍ ഗൗതം കേശവ് എന്നൊരു പട്ടാളക്കാരന്റെ വേഷമാണ് അനൂപ് മേനോന്‍ അവതരിപ്പിക്കുക. ഗൗതം കേശവിന്റെ ഭാര്യയായി ഭാവനയും. ഷാഹിദ എന്നാണ് ഭാവനയുടെ വേഷത്തിന്റെ പേര്. കൊച്ചിയിലും ഇടുക്കിയിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ്.
More from Filmibeat
malayalam film malayalam cinema malayalam movie news actor anoop menon actress bhavana kuttikalund sookshikkuka മലയാളം സിനിമ നടന് അനൂപ് മേനോന്‍ നടി ഭാവന കുട്ടികളുണ്ട് സൂക്ഷിക്കുക


Click it and Unblock the Notifications











