കലിപ്പ് ലുക്കിൽ അച്ഛനും മകനും!! ശ്രീനിവാസന്റേയും ധ്യാനിന്റേയും ആദ്യ ചിത്രം, പുറത്തു വിട്ട് ദിലീപ്
Recommended Video
ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ആദ്യമായി വെള്ളിത്തിരയിൽ എത്തുന്ന ചിത്രമാണ് കുട്ടിമാമ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. വിഷു ദിനത്തിൽ ദിലീപിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം പുറത്ത് വിട്ടിരിക്കുന്നത്. മനഫ് തിരക്കഥ എഴുതി വിഎം വിനു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മീര വാസുദേവും ദുർഗ്ഗ കൃഷ്ണയുമാണ് നായികമാർ. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മീര വാസുദേവ് വെള്ളിത്തിരയിൽ മടങ്ങി എത്തുന്ന ചിത്രം കൂടിയാണിത്.

വിനീത് ശ്രീനിവാസൻ, ശ്രീനിവാസൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച മകന്റെ അച്ഛൻ ഒരുക്കിയതും വിനുവായിരുന്നു. ഇപ്പോൾ ധ്യാനിനേയും ശ്രീനിവാസനേയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന കൂട്ടിമാമയും സംവിധാനം ചെയ്യുകയാണ് വിനു. ഒരു ഫാമിലി എന്റെർറ്റൈനെർ ആണ് കുട്ടിമാമ. ഒരു വലിയ താരനിര ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. വിശാഖ്, നിർമ്മൽ പാലാഴി, മഞ്ജു പത്രോസ്, പ്രേംകുമാർ, കലിംഗ ശശി, വിനോദ്, കക്ക രവി, കലാഭവൻ റഹ്മാൻ, സയന, സന്തോഷ് കീഴാറ്റൂർ എന്നിവരാണ് മറ്റു വേഷങ്ങളിൽ എത്തുന്നത്.
വിഎം വിനുവിന്റെ മകൻ വരുണാണ് ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിക്കുന്നത്.സംവിധായകന്‍ രാജാമണിയുടെ മകന്‍ അച്ചു രാജാമണിയാണ് സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുന്നത്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദും നിര്‍വഹിക്കുന്നു. ഗോകുലം മൂവീസാണ് ചിത്രം നിർമ്മിക്കുന്നത്.


Click it and Unblock the Notifications











