കുട്ടിസ്രാങ്കിന്റെ ചിത്രീകരണം ജൂണില്‍ തുടങ്ങും
ഇന്ത്യന്‍ സിനിമയിലെ പ്രതിഭാധനരെന്ന് പേരെടുത്ത മമ്മൂട്ടിയും ഷാജി എന്‍ കരുണനും ആദ്യമായി ഒരുമിയ്‌ക്കുന്ന കുട്ടിസ്രാങ്കിന്റെ ചിത്രീകരണം ജൂണില്‍ ആരംഭിയ്‌ക്കുന്നു.
പ്രകൃതി തന്നെ ഒരു കഥാപാത്രമായി വിരുന്നെത്തുന്ന ചിത്രത്തില്‍ 1950 കളില്‍ വേമ്പനാട്ടു കായലില്‍ ബോട്ടോടിച്ചിരുന്ന സ്രാങ്കിന്റെ ജീവിതമാണ് മമ്മൂട്ടി അവതരിപ്പിയ്‌ക്കുന്നത്.
കാവാലം, കുമരകം, വൈക്കം എന്നിവിടങ്ങളിലായി ജൂണില്‍ മാസത്തിലുള്ള ചിത്രീകരണത്തിലൂടെ കേരളത്തിലെ മണ്‍സൂണ്‍ മഴക്കാലത്തിന്റെ സൗന്ദര്യം പകര്‍ത്തുകയെന്ന ലക്ഷ്യവും ഷാജിയ്‌ക്കുണ്ട്.
അനില്‍ അംബാനിയുടെ റിലയന്‍സ് എന്റര്‍ടൈന്‍മെന്റിന്റെ ആദ്യ മലയാള സംരഭമെന്ന പ്രത്യേകതയുമുള്ള കുട്ടിസ്രാങ്കില്‍ തെന്നിന്ത്യന്‍ താരം മീര ജാസ്‌മിനടക്കം മൂന്ന് നായികമാരാണുള്ളത്.
ഒട്ടേറെ രാജ്യാന്തര പുരസ്‌കാരങ്ങള്‍ മലയാളത്തിലേക്ക് കൊണ്ടു വരുമെന്ന് കരുതപ്പെടുന്ന കുട്ടിസ്രാങ്കിന്റെ പ്രീമിയര്‍ ഷോ വെനീസ് ഫിലിം ഫെസ്റ്റിവെല്ലില്‍ നടത്താനാണ് ഷാജി പദ്ധതിയിട്ടിരിയ്‌ക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥയെ കുറിച്ച് ഒട്ടേറെ അഭ്യൂഹങ്ങളാണ് നിലനില്‌ക്കുന്നുണ്ട്. ബ്രിട്ടീഷ് നോവലിസ്‌റ്റും വിവാദ ചിത്രമായ ബാന്‍ഡിറ്റ് ക്യൂനിലൂടെ പ്രശസ്‌തനുമായ ഫാറൂഖ് ദോണ്ഡിയും ഷാജിയും ചേര്‍ന്നുള്ള സംയുക്ത സംരഭമായിരിക്കും കുട്ടിസ്രാങ്കിന്റെ തിരക്കഥയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications