മിമിക്രി സംഘം വീണ്ടുമെത്തുന്നു
ഓര്‍മ്മയില്ലേ മിമിക്‌സ് പരേഡ് എന്ന ചിത്രത്തെ... കേരളത്തില്‍ മിമിക്രി ചിത്രങ്ങളുടെ കുത്തൊഴുക്കിനു തുടക്കമിട്ട ചിത്രമായിരുന്നു മിമിക്‌സ് പരേഡ്.
തുളസീദാസ് എന്ന സംവിധായകന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുമായി മാറി ആ ചിത്രം. 1991ല്‍ തിയറ്ററുകളിലെത്തിയ മിമിക്‌സ് പരേഡിനെ പിന്തുടര്‍ന്ന് മലയാളത്തില്‍ ഒട്ടേറെ മിമിക്രി ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു.
സിദ്ദീഖും ജഗദീഷും ഇന്നസെന്റുമൊക്കെ തകര്‍ത്തഭിനയിച്ച മിമിക്‌സ് പരേഡിന്റെ തുടര്‍ച്ചയായെത്തിയ കാസര്‍കോഡ് കാദര്‍ഭായിയും വിജയം കൈവരിച്ചു.
ഇപ്പോള്‍ മിമികസ് പരേഡിന് മൂന്നാം ഭാഗം ഇറക്കാനുള്ള ആലോചനയിലാണ് ഇതിന്റെ അണിയറക്കാര്‍. പതിനാറു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം ഈ മിമിക്രിക്കാരുടെ തിരിച്ചു വരവില്‍ ആദ്യ രണ്ടു ഭാഗങ്ങളിലും പ്രധാന വേഷത്തലെത്തിയ സിദ്ദീഖും ജഗദീഷും തന്നെ മൂന്നാം ഭാഗത്തിലും നായകന്‍മാരേയേക്കുമെന്നാണ് സൂചന.
കുവൈത്ത് മസ്‌താന്‍ എന്നാണ് പുതിയ ചിത്രത്തിന് പേരിട്ടിരിയ്‌ക്കുന്നത്.
പക്ഷേ രണ്ടു ചിത്രങ്ങളിലും അഭിനയ മികവും കൊണ്ട് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച സൈനുദ്ദീനും ആലമൂടന്റെയും വിനിയോഗം മിമിക്‌സ് പരേഡിന്റെ മൂന്നാം ഭാഗവുമായി മുന്നോട്ടു പോകുന്ന തിരക്കഥാ കൃത്ത് കലൂര്‍ ഡെന്നീസിനും സംവിധായകന്‍ തുളസീദാസിനും വെല്ലുവിളിയായിരിക്കും.


Click it and Unblock the Notifications











