ആദ്യം സമീപിച്ചത് അമിതാഭ് ബച്ചനെ! എന്നാല്‍ എത്തിയത് മോഹന്‍ലാലിലേക്ക്: കാപ്പാന്‍ സംവിധായകന്‍

By Midhun Raj

മോഹന്‍ലാലും സൂര്യയും ആദ്യമായി ഒന്നിച്ച കാപ്പാന്‍ റിലീസിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. അയന്‍, മാട്രാന്‍ എന്നീ സിനിമകള്‍ക്ക് ശേഷം കെവി ആനന്ദാണ് സിനിമ സംവിധാനം ചെയ്യുന്നത്.

കാപ്പാനെക്കുറിച്ച് ഒരഭിമുഖത്തില്‍ സംവിധായകന്‍ നടത്തിയെ വെളിപ്പെടുത്തല്‍ ശ്രദ്ധേയമായി മാറിയിരുന്നു. കാപ്പാനില്‍ മോഹന്‍ലാലിന്റെ വേഷം ചെയ്യാനായി ആദ്യം സമീപിച്ചത് അമിതാഭ് ബച്ചനെ ആയിരുന്നുവെന്നാണ് കെവി ആനന്ദ് പറഞ്ഞത്. അമിതാഭ് ബച്ചനെയായിരുന്നു ഞങ്ങള്‍ ഈ റോളിനായി ആദ്യം സമീപിച്ചത്.

amitabh bachchan-mohanlal-suriya

എന്നാല്‍ ഡേറ്റ് പ്രശ്‌നമായതിനാല്‍ മോഹന്‍ലാലിനെ സമീപിക്കുകയായിരുന്നു. ആ വേഷം അദ്ദേഹം മനോഹരമായി ചെയ്തിട്ടുണ്ട്. സിനിമയിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും പോസിറ്റീവും നെഗറ്റീവുമായി വശങ്ങള്‍ ഉണ്ടായിരിക്കും.

കാപ്പാനു വേണ്ടി സൂര്യ അദ്ദേഹത്തിന്റെ ബെസ്റ്റ് തന്നെയാണ് നല്‍കിയിരിക്കുന്നതെന്നും സംവിധായകന്‍ പറഞ്ഞു. ഒരു പ്രത്യേക സീനിനായി ഞങ്ങള്‍ ഒന്നിലധികം ടേക്കുകള്‍ എടുത്തിരുന്നു. പക്ഷേ അദ്ദേഹം സംതൃപ്തനാവാത്തതുകൊണ്ട് വീണ്ടും ഒന്നുകൂടി എടുക്കേണ്ടി വന്നു. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കെവി ആനന്ദ് വെളിപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X