ഇതാണോ പൃഥ്വി പറഞ്ഞ ചെറിയ സിനിമ? മലയാളത്തിലെ മറ്റെല്ലാ റെക്കോർഡുകളും മറന്നേക്കൂ; ടീസർ കണ്ട ആരാധകർ

പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന എമ്പുരാൻ ടീസർ എത്തി. ലൂസിഫറിൽ നിന്ന് വ്യത്യസ്തമായി മറ്റൊരു ​ഗെറ്റപ്പിലാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. സ്റ്റീഫൻ നെടുമ്പള്ളിയെന്ന കഥാപാത്രം ആരാണെന്നതിന്റെ സൂചനകൾ ടീസറിലുണ്ട്. അടിമുടി സ്റ്റെെലിഷ് ലുക്കിലെത്തിയ മോഹൻലാലിനൊപ്പം പൃഥിരാജിനെയും ടീസറിൽ കാണിക്കുന്നുണ്ട്. ടീസർ പുറത്ത് വന്നതോടെ ആരാധകരുടെ ആകാംക്ഷ കൂടിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഇതിനകം ടീസർ ചർച്ചയായിട്ടുണ്ട്.

എമ്പുരാൻ ഒരു ചെറിയ സിനിമയാണെന്ന് പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു. ഇതാണോ ചെറിയ സിനിമയെന്നാണ് ടീസർ കണ്ടവരുടെ ചോദ്യം. മലയാളത്തിലെ മറ്റെല്ലാ റെക്കോർഡുകളും മറന്നേക്കൂ അത്രയും മികവുറ്റതാണ് ടീസറെന്ന് ഇവർ പറയുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഹിന്ദി ഭാഷകളിലും എമ്പുരാൻ എത്തും. പൃഥ്വിരാജ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, മഞ്ജു വാര്യർ, സാനിയ അയ്യപ്പൻ, ബൈജു സന്തോഷ് തുടങ്ങിയവരും എമ്പുരാനിൽ അഭിനയിച്ചിട്ടുണ്ട്. അരുൺ ​ഗോപിയാണ് തിരക്കഥ. പൃഥ്വിരാജ് മൂന്നാമതായി സംവിധാനം ചെയ്ത സിനിമയാണ് എമ്പുരാൻ. ബ്രോ ഡാഡിയാണ് പൃഥ്വി സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമ.

L2E Empuraan Teaser

ലൂസിഫറിന്റെ സീക്വൽ ആയി ഇറങ്ങുന്ന എമ്പുരാൻ ആശിർവാദ് സിനിമാസും ലൈക പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ 25ാം വാർഷിക ദിനത്തിലാണ് എമ്പുരാൻ ടീസർ റിലീസ് ചെയ്തിരിക്കുന്നത്. 2019 ലാണ് ലൂസിഫർ പുറത്തിറങ്ങുന്നത്. പൃഥിരാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമ വൻ വിജയം നേടി. വലിയ കലക്ഷനാണ് ചിത്രം നേടിയത്. 14 കോടി രൂപയാണ് റിലീസ് ദിവസം ആ​ഗോള തലത്തിൽ ലൂസിഫർ നേടിയത്.

ആദ്യ ആഴ്ച ഇന്ത്യയിൽ നിന്നും നേടിയ കലക്ഷൻ 26.70 കോടി രൂപയാണ്. റിപ്പോർട്ടുകൾ പ്രകാരം ആ​ഗോള തലത്തിൽ 125 കോടി രൂപയാണ് ലൂസിഫർ നേടിയത്. എമ്പുരാൻ ഇതിലും വലിയ വിജയമാകുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. 30 കോടിയായിരുന്നു ലൂസിഫറിന്റെ ബഡ്ജറ്റ്. എമ്പുരാന്റെ ബഡ്ജറ്റ് 400 കോടിയാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. അങ്ങനെയെങ്കിൽ ഇന്ത്യയിലെ തന്നെ ഏറ്റവും ചെലവേറിയ സിനിമകളിലൊന്നാണ് എമ്പുരാൻ. എന്നാൽ 400 കോടി ബഡ്ജറ്റ് എന്ന റിപ്പോർട്ടുകളോട് എമ്പുരാന്റെ അണിയറ പ്രവർത്തകർ പ്രതികരിച്ചിട്ടില്ല.

Read more about: prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X