For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അനീറ്റ എക്ബര്‍ഗ്.... ലോക സിനിമയിലെ രതിദേവത ഇനി ഓര്‍മ

  By Soorya Chandran
  |

  ലോകം ന്യൂജനറേഷനിലേക്ക് മാറുന്നതിനും മുമ്പ് സിനിമയും നാടകവും ഒക്കെ ഉണ്ടായിരുന്നു. സിനിമയിലെ മേനി പ്രദര്‍ശനവും ലൈംഗിക രംഗങ്ങളും അന്നും ചൂടുപിടിച്ച ചര്‍ച്ചയായിരുന്നു.

  ലോക സിനിമ കത്തിക്കയറിക്കൊണ്ടിരിരുന്ന കാല ഘട്ടത്തില്‍ തന്നെ ലോകത്തിന്റെ രതിവേദവത എന്ന പട്ടം നേടിയ നടിയായിരുന്നു അനീറ്റ എക്ബര്‍ഗ്. തലമുറകളുടെ ഞരമ്പുകളില്‍ രക്തയോട്ടം കൂട്ടിയ ലോകപ്രശസ്ത നടിയാണ് ഇപ്പോള്‍ ഓര്‍മയായിരിക്കുന്നത്. 83-ാം വയസ്സിലായിരുന്നു മരണം.

  പ്രശസ്തിയുടെ കൊടുമുടിയില്‍ വിവാദ നായികയായിരുന്നു അനീറ്റ. ഇവരുടെ പ്രണയങ്ങളും സ്വകാര്യ ജീവിതവും എന്നും പ്രധാന വാര്‍ത്തളില്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍ സിനിമയില്‍ നിന്ന് തിരസ്‌കരിക്കപ്പെട്ട അനീറ്റയെ പിന്നീട് കാത്തിരുന്നത് കഷ്ടപ്പാടിന്റ ദുരിതകാലമായിരുന്നു.

  ലോകസിനിമയിലെ ആ രതിദേവതയെക്കുറിച്ച്....

  സ്വീഡനില്‍ നിന്ന്

  അനീറ്റ എക്ബര്‍ഗ്.... ലോക സിനിമയിലെ രതിദേവത ഇനി ഓര്‍മ

  1931 ല്‍ സ്വീഡനിലായിരുന്നു അനീറ്റയുടെ ജനനം. മോഡലിങില്‍ ആയിരുന്നു തടുക്കം.

  മിസ് സ്വീഡന്‍

  അനീറ്റ എക്ബര്‍ഗ്.... ലോക സിനിമയിലെ രതിദേവത ഇനി ഓര്‍മ

  19-ാം വയസ്സില്‍ മിസ് സ്വീഡന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടതായിരുന്നു അനീറ്റയുടെ ജീവിതം മാറ്റി മറിച്ചത്. ലോക സൗന്ദര്യ മത്സരത്തില്‍ സ്വീഡനെ പ്രതിനിധീകരിച്ച് അമേരിക്കയിലെത്തിയ അനീറ്റ പിന്നീട് തിരികെ പോയില്ല.

  ലോക സുന്ദരിയോ രതി ദേവതയോ

  അനീറ്റ എക്ബര്‍ഗ്.... ലോക സിനിമയിലെ രതിദേവത ഇനി ഓര്‍മ

  ലോക സൗന്ദര്യ മത്സരത്തില്‍ ഒന്നാം സഥാനം കിട്ടിയില്ലെങ്കിലും അവസാന റൗണ്ട് വരെ മത്സരിച്ചെത്താന്‍ അനീറ്റക്ക് കഴിഞ്ഞു. ഇത് നല്‍കിയ അവസരങ്ങളാണ് അവരെ സിനിമയുടെ മായിക ലോകത്തെത്തിച്ചത്.

  സിനിമയില്‍

  അനീറ്റ എക്ബര്‍ഗ്.... ലോക സിനിമയിലെ രതിദേവത ഇനി ഓര്‍മ

  മോഡലിങില്‍ നിന്ന് സിനിമയില്‍ എത്തിയപ്പോഴേക്കും അനീറ്റ ശ്രദ്ധിക്കപ്പെട്ട് തുടങ്ങി. ശരീര ഭംഗിയും പെരുമാറ്റവും അവരെ പലപ്പോഴും ഗോസിപപ് കോളങ്ങളില്‍ നിറച്ച് നിര്‍ത്തി.

  മെര്‍ലിന്‍ മണ്‍റോ

  അനീറ്റ എക്ബര്‍ഗ്.... ലോക സിനിമയിലെ രതിദേവത ഇനി ഓര്‍മ

  പ്രമുഖ സിനിമ നിര്‍മാണ കമ്പനിയായ പാരമൗണ്ട് പിക്‌ചേഴ്‌സുമായി കരാര്‍ ഒപ്പിട്ടതിന് ശേഷം പാരമൗണ്ടിന്റെ മെര്‍ലിന്‍ മണ്‍റോ എന്നാണ് അനീറ്റയെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.

  ഫെല്ലിനിയുടെ സിനിമ

  അനീറ്റ എക്ബര്‍ഗ്.... ലോക സിനിമയിലെ രതിദേവത ഇനി ഓര്‍മ

  ലോകപ്രശസ്ത സംവിധായകന്‍ ഫെഡറിക്കോ ഫെല്ലിനിയുടെ സിനിമയാണ് അനീറ്റയേയും ലോക പ്രശസ്തയാക്കിയത്. ലാ ഡോള്‍സ് വിറ്റ എന്ന ചിത്രമായിരുന്നു ഇത്. ഈ സിനിമയിലെ അനീറ്റയുടെ പ്രകടനമാണ് രതിദേവത എന്ന വിശേഷണം നേടിക്കൊടുത്തത്.

  പാപ്പരാസികള്‍

  അനീറ്റ എക്ബര്‍ഗ്.... ലോക സിനിമയിലെ രതിദേവത ഇനി ഓര്‍മ

  ഡയാന രാജകുമാരിയുടെ മരണത്തിന് ഇടയാക്കിയത് പാപ്പരാസികളായിരുന്നു. എന്നാല്‍ സെലിബ്രിറ്റികളുടെ പിറകേ ക്യാമറയും തൂക്കി ഓടുന്ന ഫോട്ടോഗ്രാഫര്‍മാരെ പാപ്പരാസികള്‍ എന്ന് വിളിച്ച് തുടങ്ങിയത് തന്നെ അനീറ്റക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളുടെ വെളിച്ചത്തിലായിരുന്നു.

  പ്രണയങ്ങള്‍... വിവാഹങ്ങള്‍

  അനീറ്റ എക്ബര്‍ഗ്.... ലോക സിനിമയിലെ രതിദേവത ഇനി ഓര്‍മ

  ഹോളിവുഡിലെ പല പ്രമുഖരുമായും അനീറ്റക്ക് പ്രണയുമുണ്ടായിരുന്നു എന്ന രീതിയിലാണ് നിറംപിടിപ്പിച്ച കഥകള്‍ പുറത്ത് വന്നിരുന്നത്. ആന്റണി സ്റ്റീല്‍, റിക് വാന്‍ നട്ടര്‍ എന്നിവരായിരുന്നു ഭര്‍ത്താക്കന്‍മാര്‍.

  20 വര്‍ഷം

  അനീറ്റ എക്ബര്‍ഗ്.... ലോക സിനിമയിലെ രതിദേവത ഇനി ഓര്‍മ

  നീണ്ട 20 വര്‍ഷങ്ങളാണ് അനീറ്റ ഹോളിവുഡില്‍ തിളങ്ങി നിന്നത്. 1953 മുതല്‍ 1972 വരെ. അതിന് ശേഷം 1978 ലും 87ലും 96 ലും ഓരോ സിനിമകളില്‍ അഭിനയിച്ചു.

  അവസാനകാലം

  അനീറ്റ എക്ബര്‍ഗ്.... ലോക സിനിമയിലെ രതിദേവത ഇനി ഓര്‍മ

  പ്രശസ്തിയുടേയും സമ്പത്തിന്റേയും ഔന്നത്യത്തില്‍ ജീവിച്ച അനീറ്റയുടെ അവസാന കാലം അത്ര സുഖകരമായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ദീര്‍ഘകാലമായി അവര്‍ അസുഖബാധിതയായിരുന്നു. ജനുവരി 11 ന് ആയിരുന്നു മരണം.

  English summary
  Anita Ekberg, star of La Dolce Vita, has died aged 83.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X