നല്ല ചിത്രങ്ങള്‍ക്ക് പ്രേക്ഷകരുണ്ടാകും: മോഹന്‍ലാല്‍

By Lakshmi

നല്ല കഥകളുള്ള ചിത്രങ്ങള്‍ക്ക് എക്കാലത്തും പ്രേക്ഷകര്‍ ഉണ്ടാകുമെന്ന് മോഹന്‍ലാല്‍. ഇത്തരം ചിത്രങ്ങള്‍ വലിയ വിജയമായി മാറുമെന്നും ലാല്‍ പറഞ്ഞു. ദൃശ്യം വന്‍വിജയമായതിന്റെ സന്തോഷം മാധ്യമപ്രവര്‍ത്തകരുമായി പങ്കുവെയ്ക്കുന്നതിനിടെയാണാ ലാല്‍ ഇത്തരത്തിലൊരു അഭിപ്രായം പറഞ്ഞത്.

വേറിട്ട പ്രമേയമാണ് ദൃശ്യത്തെ ഇത്ര വലിയ വിജയമാക്കി മാറ്റിയത്. ശരിയ്ക്കും പറഞ്ഞാല്‍ ദൃശ്യത്തിന്റെ വിജയം നല്‍കുന്നത് ഒരു സൂചനയാണ്. മികച്ച കഥകളും വേറിട്ട കഥപറയല്‍ രീതികളുമാണ് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത്. അത്തരം സിനിമകള്‍ക്കൊപ്പം അവര്‍ എന്നുമുണ്ടാകും. ഏറെക്കാലത്തിന് ശേഷം മലയാളത്തിലുണ്ടായൊരു വിപ്ലവമാണ് ദൃശ്യം- ലാല്‍ പറഞ്ഞു.

 Mohanlal

ആദ്യപകുതി, രണ്ടാം പകുതി തുടങ്ങിയ ആശയങ്ങളൊന്നും ദൃശ്യത്തില്‍ ഇല്ലെന്നും അത്തരത്തിലൊരു സംവിധാനം മലയാളത്തില്‍ ഒരു സിസ്റ്റം പോലെ നിലനിന്നു പോവുകയാണെന്നും ലാല്‍ പറഞ്ഞു. ദൃശ്യത്തിന്റെ വിജയം ആഘോഷിക്കാനായി എറണാകുളം പ്രസ്‌ക്ലബ്ബിലാണ് ദൃശ്യം ടീം ഒന്നിച്ചത്.

പ്രേക്ഷകരില്‍ വിശ്വസിച്ചാണ് ഓരോ സിനിമയും ചെയ്യുന്നതെന്ന് സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞു. ദൃശ്യത്തിന്റെ ആശയവുമായി ആദ്യം താന്‍ സമീപിച്ചത് മമ്മൂട്ടിയെ ആയിരുന്നുവെന്നും ജീത്തു പറഞ്ഞു. ദൃശ്യത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് നടി മീനയും ആശ ശരത്തും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X