പ്രേക്ഷകരെ ചിരിപ്പിക്കാനായി ലഡു എത്തുന്നു; ചിത്രം ഉടന്‍ തിയറ്ററുകളിലേക്ക്
ഹാസ്യത്തിന് പ്രാധാന്യം നല്‍കി നവാഗതനായ അരുണ്‍ ജോര്‍ജ്ജ് കെ ഡേവിഡ് സംവിധാനം ചെയ്ത ലഡു ഉടന്‍ തിയറ്ററുകളിലേക്ക്. രാജീവ് രവിയുടെ ചിത്രത്തില്‍ ക്യാമറ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചാണ് അരുണ്‍ ജോര്‍ജ്ജ് കെ ഡേവിഡ് സിനിമയിലേക്ക് പ്രവേശിക്കുന്നത്. മിനി സ്റ്റുഡിയോയുടെ ബാനറില്‍ വിനോദ് കുമാര്‍ നിര്‍മ്മിച്ച ചിത്രം നവംബര്‍ 16നാണ് തിയറ്ററുകളിലെത്തുന്നത്.
റൊമാന്‍സും കോമഡിയും നിറഞ്ഞ ചിത്രം മൂന്നു പേരുടെ കഥയാണ് അവതരിപ്പിക്കുന്നത്. ബാലു വര്‍ഗീസ്,ശബരീഷ് വര്‍മ,വിനയ് ഫോര്‍ട്ട് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തൃശ്ശൂരില്‍ നിന്നും കോതമംഗലത്തേക്ക് ഒരു വിവാഹത്തിനായി പോകുന്ന യാത്രയില്‍ ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

വിനയ് ഫോര്‍ട്ടാണ് ചിത്രത്തില്‍ വരനായി വേഷമിടുന്നത്. ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, പാഷാണം ഷാജി, മനോജ് ഗിന്നസ്, സാജു നവോദയ, വിക്കോ വിജയകുമാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.ഇവര്‍ക്കു പുറമെ തമിഴ് താരം ബോബി സിംഹയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
പുതുമുഖം സൂര്യഗായത്രിയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. സാഗര്‍ സത്യന്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മസാല റിപ്പബ്ലിക് എന്ന ചിത്രത്തിന് വേണ്ടിയാണ് സാഗര്‍ സത്യന്‍ ഇതിനു മുന്‍പ് തിരക്കഥ എഴുതിയത്. രാജേഷ് മുരുഗേഷന്‍ സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ ഗൗതം ശങ്കറാണ് നിര്‍വ്വഹിക്കുന്നത്. ലാല്‍ കൃഷ്ണയാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നത്.


Click it and Unblock the Notifications











