നായികമാരുടെ പ്രായം രജനീകാന്തിന് പ്രശ്നമേയല്ല

By Meera Balan

പ്രായമെത്രകൂടിയാലും സൂപ്പര്‍ താരങ്ങളോടൊപ്പം അഭിനയിക്കാന്‍ പുതുമുഖ നായികാമാര്‍ക്കിടയില്‍ പോലും കിട മത്സരമാണ്. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ പ്രായം കുറഞ്ഞ നായികമാരോടൊപ്പം അഭിനയിക്കുന്നതിനെതിരെ ഏറെ വിമര്‍ശനങ്ങള്‍ പലതവണ ഉയര്‍ന്നിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കപ്പുറം സൂപ്പര്‍ നായകന്‍മാരോട് അഭിനയിക്കാന്‍ നായികമാര്‍ ക്യൂ നില്‍ക്കുകയാണ്.

62കാരനായ മമ്മൂട്ടിയ്ക്കും 53കാരനായ മോഹന്‍ലാലിനുമൊപ്പം അഭിനയിക്കുന്ന നായികമാരുടെ പ്രായത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തല്‍ക്കാലം അവിടെ നില്‍ക്കട്ടെ. നമുക്ക് തമിഴ് സിനിമയിലേക്ക് പോകാം.

63കാരനായ രജനീകാന്ത് തമിഴ്‌നാട്ടുകാര്‍ക്ക് ഇപ്പോഴും സ്‌റ്റൈല്‍ മന്നന്‍ തന്നെയാണ് അപൂര്‍വരാഗങ്ങളിലെ ശ്രീവിദ്യ മുതല്‍ ഏറ്റവും പുതിയ ചിത്രത്തില്‍ നായികയായ സോനാക്ഷി സിന്‍ഹ വരെയെത്തുമ്പോള്‍ രജനിയും ഈ നായികമാരും തമ്മിലുള്ള പ്രായവ്യത്യാസം വളെര കൂടുതലാണ്. രജനിയും അദ്ദേഹത്തിന്‌റെ ചില ചിത്രങ്ങളിലെ നായികമാരും തമ്മിലുള്ള പ്രായവ്യത്യാസം ഒന്നു കണ്ട് നോക്കൂ...

ശ്രീവിദ്യ

നായികയുടെ പ്രായം രജനിക്ക് പ്രശ്നമേയല്ല

അപൂര്‍വ്വരാഗങ്ങള്‍ (1975)എന്ന ആദ്യ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ രജനീകാന്തിന് പ്രായം 24. ചിത്രത്തിലെ നായികയായ ശ്രീവിദ്യയ്ക്ക് 22 .

ശ്രീദേവി

നായികയുടെ പ്രായം രജനിക്ക് പ്രശ്നമേയല്ല

തെന്നിന്ത്യയില്‍ നിന്നും ബോളിവുഡിലേയ്ക്ക ചേക്കേറിയ ശ്രീദേവി രജനീകാന്തിനൊപ്പം അഭിനയിച്ചത് പതിമൂന്നാമത്തെ വയസില്‍ . 1976 ല്‍ പുറത്തിറങ്ങിയ മൂന്‍ട്ര് മുടിച്ചു എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. രജനികാന്തിന് അന്ന് പ്രായം 25. അതായത് രജനിയും ശ്രീവിദ്യയും തമ്മിലുള്ള പ്രായവ്യത്യാസം 12 .

രാധ

നായികയുടെ പ്രായം രജനിക്ക് പ്രശ്നമേയല്ല


തമിഴ് സിനിമയ്ക്ക് ഏറെ പ്രിയപ്പെട്ടനായികയായിരുന്നു രാധ. 1982 ല്‍ രജനീകാന്തിനൊപ്പം എങ്കയോ കേട്ട കുറല്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ രാധയുടെ പ്രായം 15. രജനിയുടെ പ്രായം 32. ഇരുവരും തമ്മി ല്‍ 17 വയസിന്റെ വ്യത്യാസം

രേവതി

നായികയുടെ പ്രായം രജനിക്ക് പ്രശ്നമേയല്ല

മലയാളത്തിലെയും തമിഴിലെയും പ്രിയപ്പെട്ട നായികയാണ് രേവതി. 1984 ല്‍ രജനീയോടൊപ്പം കൈ കൊടുക്കും കൈ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ രേവതിയ്ക്ക് പ്രായം 18. രജനീകാന്തിന് 33. ഇരുവരും തമ്മില്‍ 15 വയസിന്റെ പ്രായവ്യത്യാസം

മീനാക്ഷി ശേഷാദ്രി

നായികയുടെ പ്രായം രജനിക്ക് പ്രശ്നമേയല്ല


1985ലാണ് മീനാഷി ശേഷാദ്രി സ്റ്റൈല്‍ മന്നനൊപ്പം മഹാഗുരു എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. രജനീകാന്തിന് അന്ന് 35 വയസായിരുന്നു. മീനാക്ഷിയ്ക്ക് 22 വയസും. ഇരുവരും തമ്മില്‍ 13 വയസിന്റെ വ്യത്യാസം

ശോഭന

നായികയുടെ പ്രായം രജനിക്ക് പ്രശ്നമേയല്ല

1989 ല്‍ രജനീകാന്തിനൊപ്പം ശിവ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ നടി ശോഭനയ്ക്ക് 18 വയസായിരുന്നു പ്രായം. രജനീകാന്തിന് 38 വയസ്. ഇരുവരും തമ്മില്‍ 20 വയസിന്റെ വ്യത്യാസം

ജൂഹി ചൗള

നായികയുടെ പ്രായം രജനിക്ക് പ്രശ്നമേയല്ല

രജനീകാന്തിന്റെ 40മത്തെ വയസിലാണ് നാട്ടുക്ക് ഒരു നല്ലവന്‍ എന്ന ചിത്രത്തില്‍ നായികയായി ജൂഹി ചൗള അഭിനയിക്കുന്നത്. 1991 ലായിരുന്നു ഈ ചിത്രം പുറത്തിറങ്ങിയത്. ജൂഹിയ്ക്ക് അന്ന് 24 വയസായിരുന്നു. 16 വയസിന്റെ വ്യത്യാസമായിരുന്നു ഇവര്‍ തമ്മില്‍

മീന

നായികയുടെ പ്രായം രജനിക്ക് പ്രശ്നമേയല്ല


ഒട്ടേറെ ചിത്രങ്ങളില്‍ രജനീകാന്തിനൊപ്പം അഭിനയിച്ച നായികയാണ് മീന. 1993 ല്‍ യെജ്മാന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ മീനയ്ക്ക് 17 വയസായിരുന്നു. നായകനായ രജനീകാന്തിന് 42 വയസും. 25 വയസിന്റെ വ്യത്യാസം

നയന്‍താര

നായികയുടെ പ്രായം രജനിക്ക് പ്രശ്നമേയല്ല

മണിചിത്രത്താഴിന്റെ തമിഴ് റീമേക്കായ ചന്ദ്രമുഖിയിലാണ് നയന്‍സ് രജനീകാന്തിന്റെ നായികയാവുന്നത്. നയന്‍താരയ്ക്ക് 20 വയസായിരുന്നു പ്രായം. രജനീകാന്തിന് 54 വയസും. ഇരുവരും തമ്മില്‍ 34 വയസിന്റെ വ്യ്ത്യാസം

ദീപിക പദുകോണ്‍

നായികയുടെ പ്രായം രജനിക്ക് പ്രശ്നമേയല്ല

കൊച്ചടയാന്‍ എന്ന രജനിയുടെ ഏറ്റവും പുതിയ ചിത്രത്തില്‍ നായിക ബോളിവുഡ് താരം ദീപിക പദുകോണാണ്. ദീപികയ്ക്ക് പ്രായം 28. രജനിയ്ക്ക് 63 . പ്രായ വ്യത്യാസം 35.

സോനാക്ഷി സിന്‍ഹ

നായികയുടെ പ്രായം രജനിക്ക് പ്രശ്നമേയല്ല

രജനിയുടെ ഏറ്റവും പുതിയ ചിത്രത്തില്‍ ബോളിവുഡ് താരം സോനാക്ഷി സിന്‍ഹയാണ് നായികയാവുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സോനാക്ഷിയ്ക്ക് പ്രായം 26, രജനിയ്ക്ക് 63. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം 37.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X