ലേഡീസ് ആന്റ് ജെന്റില്‍മാന്‍ ഹിന്ദിയിലും തമിഴിലും
കൊച്ചി: സൂപ്പര്‍ സ്റ്റാര്‍ മോഹല്‍ലാലിന്റെ ഏറ്റവും പുതിയ ഹിറ്റ് ചിത്രമായ ലേഡീസ് ആന്റ് ജന്റില്‍മാന്‍ ഹിന്ദിയിലേക്കും തമിഴിലേക്കും റീമേക്ക് ചെയ്യുന്നു. സംവിധായകന്‍ സിദ്ദിഖ് തന്നെയാണ് തന്റെ പുതിയ ചിത്രം ബോളിവുഡിലേക്കും ടോളിവുഡിലേക്കും എത്തിക്കുന്നത്. ഹിന്ദി, തമിഴ് പ്രേക്ഷകരുടെ രുചിക്ക് ഇഷ്ടപ്പെടും വിധമാകും ചിത്രം കേരളം കടക്കുക എന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ മലയാളം ലേഡീസ് ആന്റ് ജെന്റില്‍മാനില്‍ അഭിനയിച്ച ആരും ഹിന്ദിയിലോ തമിഴിലോ ഉണ്ടാകില്ല. തിരിക്കഥയില്‍ മാറ്റം വരുത്തിയാകും ചിത്രം ഒരുക്കുന്നത്. പുതുമുഖങ്ങളായിരിക്കും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുക. റീമേക്ക് ഉടന്‍ ഉണ്ടാകുമെന്ന് സംവിധായകന്‍ സിദ്ദിഖ് പറഞ്ഞു. എന്നാല്‍ ഷൂട്ടിംഗുമായി ബന്ധപ്പെട്ട അന്തിമ കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല.

നേരത്തെ മലയാളത്തില്‍ മികച്ച വിജയം നേടിയ ബോഡിഗാര്‍ഡ് സിദ്ദിഖ് ഹിന്ദിയിലും തമിഴിലും പരീക്ഷിച്ചിരുന്നു. കാവലാന്റെ വിജയമാണ് സിദ്ദിഖിനെ പുതിയ ചിത്രവും റീമേക്ക് ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. തമിഴില്‍ വിജയും ഹിന്ദിയില്‍ സല്‍മാന്‍ ഖാനുമായിരുന്നു ബോഡിഗാര്‍ഡിന്റെ റീമേക്കില്‍ നായകരായത്.


Click it and Unblock the Notifications











