»   » ലേഡീസ് ആന്റ് ജെന്റില്‍മാന് തുടക്കം

ലേഡീസ് ആന്റ് ജെന്റില്‍മാന് തുടക്കം

Posted By:
Subscribe to Filmibeat Malayalam
Siddique
വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഹിറ്റ്‌മേക്കര്‍ സിദ്ദിഖും സൂപ്പര്‍താരം മോഹന്‍ലാലും ഒന്നിയ്ക്കുന്ന ലേഡീസ് ആന്റ് ജെന്റില്‍മാന് തുടക്കം. വിയറ്റ്‌നാം കോളിനി തിയറ്ററുകളിലെത്തി 18 കൊല്ലത്തിന് ശേഷമാണ് ഈ ഹിറ്റ് കൂട്ടുകെട്ട് വീണ്ടുമൊന്നിയ്ക്കുന്നത്.

കൊച്ചിയില്‍ ചിത്രീകരണം തുടങ്ങിയ മോഹന്‍ലാലിന് നാല് നായികമാരാണുള്ളത്. മീര ജാസ്മിന്‍, മംമ്ത മോഹന്‍ദാസ്, പത്മപ്രിയ, മിത്ര കുര്യന്‍ എന്നിവരാണ് ജെന്റില്‍മാനൊപ്പമുള്ള ലേഡീസ്...

മംമ്തയും മിത്രയും ഐടി പ്രൊഫഷണല്‍സായി എത്തുമ്പോള്‍ പത്മപ്രിയയ്ക്ക് എയര്‍ഹോസ്റ്റസിന്റെ വേഷമാണ്. ഒരു കമ്പനിയുടെ സിഇഒയുടെ വേഷമാണ് മീര ജാസ്മിന്. മലയാളത്തിലെ മുന്‍കാല നായക ജയഭാരതിയുടെ മകന്‍ കൃഷിന്റെ അരങ്ങേറ്റ ചിത്രമെന്ന പ്രത്യേകത കൂടി ഈ സിദ്ദിഖ് സിനിമയ്ക്കുണ്ട്.

ന്യൂജനറേഷന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് ഒരു സന്ദേശം നല്‍കാനും സിദ്ദിഖ് ശ്രമിയ്ക്കുന്നുണ്ട്.

ലാലിന്റെ റണ്‍ ബേബി റണ്ണിന് സംഗീതമൊരുക്കിയ രതീഷ് വേഗ തന്നെ ഈ ചിത്രത്തിലുമുള്ളത്. റഫീഖ് അഹമ്മദിന്റേതാണ് വരികള്‍. ഛായാഗ്രഹണം സതീഷ് കുറുപ്പ്. പതിവ് പോലെ ഒരു കോമഡി ട്രാക്കില്‍ തന്നെയാണ് സിദ്ദിഖ് ഈ ചിത്രവും ഒരുക്കുന്നത്. ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

English summary
Director Siddique teams up with Mohanlal again after almost two decades since Vietnam Colony, in Ladies & Gentleman

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam