twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കന്മദത്തിലെ പ്രിയപ്പെട്ട മുത്തശ്ശിയെ കുറിച്ച് മഞ്ജു വാര്യര്‍! ഓര്‍മ്മകള്‍ പങ്കുവെച്ച് നടി

    By Midhun Raj
    |

    മോഹന്‍ലാല്‍-മഞ്ജു വാര്യര്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ ശ്രദ്ധേയ സിനിമകളിലൊന്നാണ് കന്മദം. ലോഹിതദാസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം ഇന്നും സിനിമാ പ്രേമികളുടെ ഇഷ്ട ചിത്രങ്ങളിലൊന്നാണ്. മോഹന്‍ലാല്‍ വിശ്വനാഥനായും മഞ്ജു വാര്യര്‍ ഭാനുവായും മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രമായിരുന്നു കന്മദം. മഞ്ജുവിന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയ സിനിമകളിലൊന്നായിരുന്നു ഇത്.

    ശക്തമായ സ്ത്രീ കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ചിരുന്നത്. ഇന്നും മഞ്ജുവിന്റെതായി ആരാധകരുടെ ഇഷ്ട കഥാപാത്രങ്ങളിലൊന്നാണ് ഭാനു. കന്മദത്തില്‍ മഞ്ജു വാര്യരുടെ മുത്തശ്ശിയായി അഭിനയിച്ചത് നടി ശാരദാ നായരായിരുന്നു. മോഹന്‍ലാലിനും മഞ്ജുവിനൊപ്പം കന്മദത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടെ കഥാപാത്രമായിരുന്നു ശാരദ നായര്‍ അവതരിപ്പിച്ച മുത്തശ്ശി വേഷം.

    ചിത്രത്തിലെ മഞ്ഞക്കിളിയുടെ

    ചിത്രത്തിലെ മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ എന്ന പാട്ട് കണ്ടവരാരും മുത്തശ്ശിയെ മറക്കില്ല. ഗാന രംഗത്തില്‍ മോഹന്‍ലാലിനൊപ്പം മികച്ച പ്രകടനമാണ് ശാരദ നായരും കാഴ്ചവെച്ചത്. കന്മദത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി കഴിഞ്ഞ ദിവസമായിരുന്നു വിടവാങ്ങിയത്. കന്മദത്തിന് പുറമെ ജയറാം നായകവേഷത്തില്‍ എത്തിയ പട്ടാഭിഷേകം എന്ന ചിത്രത്തിലും ശാരദാ നായര്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

    ചിത്രത്തില്‍ മോഹിയുടെ

    ചിത്രത്തില്‍ മോഹിനിയുടെ മുത്തശ്ശി വേഷത്തിലായിരുന്നു ശാരദാ നായര്‍ അഭിനയിച്ചിരുന്നത്. ശാരദാ നായര്‍ക്കൊപ്പമുളള ഓര്‍മ്മകള്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ പങ്കുവെച്ചിരുന്നു. കന്മദം സമ്മാനിച്ച നല്ല ഓര്‍മ്മകളില്‍ ഇപ്പോഴും ചിരിക്കുന്നുണ്ട് മുത്തശ്ശിയെന്ന് മഞ്ജു പറയുന്നു. അവരെ ആദ്യമായി കാണുന്നത് ലൊക്കേഷനില്‍ വെച്ച് തന്നെയാണ്.

    പല്ലില്ലാതെ

    പല്ലില്ലാതെ നിറഞ്ഞുചിരിക്കുന്ന മുഖം ആദ്യമായിട്ട് അഭിനയിക്കുന്നതാണെന്ന് തോന്നില്ല. ഇടവേളയില്‍ സംസാരിച്ചപ്പോള്‍ എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. മലയാളത്തിലും ഇംഗ്ലീഷിലുമൊക്കെ നല്ല പ്രാവീണ്യം. അഭിനയിക്കാന്‍ വല്യ ഇഷ്ടമാണെന്ന് പറയുമായിരുന്നു. കന്മദത്തിലെ പ്രധാനപ്പെട്ട കഥാപാത്രമാണ് മുത്തശ്ശി.ലോഹി സാറിന്റെ ജീവിതത്തോട് ചേര്‍ന്നുനില്‍ക്കുന്ന സംഭാഷണങ്ങളിലൂടെയും മൂഹൂര്‍ത്തങ്ങളിലൂടെയും കടന്നുപോകുന്ന വേഷം.

    വൈകാരികമായ

    വൈകാരികമായ ഒട്ടേറെ രംഗങ്ങളുണ്ട്. അഭിനയത്തെ കുറിച്ച് എല്ലാവരോടും സംശയം ചോദിക്കുമായിരുന്നു. ആത്മാര്‍പ്പണം ലോഹി സാറിന്റെയും ഇഷ്ടത്തിന് കാരണമായിട്ടുണ്ടാകാം. പ്രതീക്ഷിച്ചത് പോലെ എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട് ആ പുതുമുഖം പ്രേക്ഷകരുടെ മനസില്‍ സ്ഥാനം നേടി. . സ്‌നേഹമായിരുന്നു എല്ലാവരോടും.

    കന്മദത്തിന്റെ ചിത്രീകരണം

    കന്മദത്തിന്റെ ചിത്രീകരണം കഴിഞ്ഞ് പിരിഞ്ഞ ശേഷം പിന്നെ കാണാന്‍ അവസരം കിട്ടിയിട്ടില്ല. അഭിനയത്തോട് ഇഷ്ടമുണ്ടായിരുന്നിട്ടും എന്തുക്കൊണ്ട് പിന്നീട് കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചില്ല എന്ന് ഇപ്പോള്‍ ആലോചിച്ചുപോവുകയാണ്, മഞ്ജു വാര്യര്‍ പറഞ്ഞു. 1998ലായിരുന്നു ലോഹിതദാസിന്റെ സംവിധാനത്തില്‍ കന്മദം പുറത്തിറങ്ങിയത്.

    Recommended Video

    Manju Warrier In A KSRTC Bus | FilmiBeat Malayalam
    ചിത്രത്തില്‍ വേറിട്ട

    ചിത്രത്തില്‍ വേറിട്ട കഥാപാത്രങ്ങളെയായിരുന്നു മഞ്ജുവും മോഹന്‍ലാലും അവതരിപ്പിച്ചത്. മഞ്ജു വാര്യരുടെതായി ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന കഥാപാത്രമാണ് ഭാനു. മോഹന്‍ലാല്‍ തന്നെയാണ് സിനിമ നിര്‍മ്മിച്ചിരുന്നത്. രവീന്ദ്രന്‍ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലാല്‍, മാള അരവിന്ദന്‍, ശ്രീജയ, ധന്യ മേനോന്‍, സിദ്ധിഖ്, കെപിഎസി ലളിത, കൊച്ചിന്‍ ഹനീഫ തുടങ്ങിയവരും കന്മദത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

    Read more about: manju warrier
    English summary
    Lady Superstar Manju Warrier Recalls Working With Late Actress Sarada Nair
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X