ലൈല ഓ ലൈലയില്‍ ലാലും അമലയും തന്നെ
ഏറെനാളുകള്‍ക്ക് മുമ്പേ മോഹന്‍ലാലിനെ നായകനാക്കി സംവിധായകന്‍ ജോഷി പ്രഖ്യാപിച്ച ചിത്രമായിരുന്നു ലൈല ഓ ലൈല. റണ്‍ ബേബി റണ്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലിനെയും അമല പോളിനെയും ജോഡികളാക്കിയാണ് ജോഷി ചിത്രം പ്രഖ്യാപിച്ചത്. ഇടയ്ക്ക് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയെങ്കിലും ചില പ്രശ്‌നങ്ങള്‍ കാരണം അത് നിര്‍ത്തിവെയ്‌ക്കേണ്ടിവന്നു. വൈകാതെ മോഹന്‍ലാലിന് മറ്റ് ചിത്രങ്ങളുടെ ജോലി തുടങ്ങേണ്ടിവരുകയും ജോഷി ദിലീപ് നായകനായ അവതാരം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുകയും ചെയ്തു.
ഇപ്പോഴിതാ ലൈല ഓ ലൈല വീണ്ടും തുടങ്ങുകയാണ്. ഓഗസ്റ്റിലാണ് ചിത്രീകരണം ആരംഭിയ്ക്കുന്നത്. കഹാനിയെന്ന സൂപ്പര്‍ഹിറ്റ് ഹിന്ദിച്ചിത്രത്തിന് തിരക്കഥയൊരുക്കിയ സുരേഷ് നായരാണ് ലൈല ഓ ലൈല എന്ന ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് എത്തുന്നത് എന്നാണ് കേള്‍ക്കുന്നത്.

നേരത്തേ അമല പോളിന്റെ വിവാഹത്തോടനുബന്ധിച്ച് ലൈല ഓ ലൈലയില്‍ നിന്നും അമലയെ മാറ്റിയെന്നും പകരം മഞ്ജു വാര്യരാണ് നായികയാകുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അമല പറയുന്നത് ഈ ചിത്രത്തില്‍ താന്‍ തന്നെയാണ് നായികയെന്നാണ്. എന്നാല്‍ റോളിനെക്കുറിച്ചൊന്നും ഉപ്പോള്‍ ഒന്നും പറയാന്‍ കഴിയില്ലെന്നും അമല വ്യക്തമാക്കുന്നുണ്ട്.
റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ലോക്പാല്‍ എന്ന ചിത്രം വലിയ പരാജയമായിരുന്നു. എന്തായാലും റണ്‍ ബേബി റണ്‍ പോലെതന്നെ മികച്ചൊരു ചിത്രമാകും ജോഷി മോഹന്‍ലാല്‍ ടീം സമ്മാനിയ്ക്കുകയെന്ന് പ്രതീക്ഷിയ്ക്കാം. ഇതിലൂടെ ലോക്പാല്‍ ഉണ്ടാക്കിയ നാണക്കേട് ജോഷിയ്ക്ക് മറികടക്കാനാവുമെന്നും കരുതാം.


Click it and Unblock the Notifications