മോഹന്‍ലാല്‍ വീണ്ടും മുംബൈയ്ക്ക്
തെന്നിന്ത്യന്‍ സിനിമകളില്‍ വീണ്ടും മുംബൈ പ്രധാന ലൊക്കേഷനാവുകയാണ്. ഒരുകാലത്ത് മലയാളത്തില്‍ മുംബൈ പ്രധാന ലൊക്കേഷനായി ഒട്ടേറെ ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. മോഹന്‍ലാലിന്റെ അഭിമന്യു, ഇന്ദ്രജാലം, ആര്യന്‍ പോലുള്ള സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഇതിനുദാഹരണങ്ങളാണ്. ഇപ്പോള്‍ തമിഴ് ചിത്രങ്ങളും മുംബൈ പ്രധാന ലൊക്കേഷനാക്കിത്തുടങ്ങിയിട്ടുണ്ട്.
ഇപ്പോഴിതാ മോഹന്‍ലാല്‍ പുതിയൊരു ചിത്രത്തിനായി വീണ്ടും മുംബൈയിലേയ്‌ക്കെത്തുകയാണ്. മോഹന്‍ലാല്‍-അമല പോള്‍ എന്നിവരെ ജോഡികളാക്കി ജോഷി ഒരുക്കുന്ന ലൈല ഓ ലൈലയുടെ പ്രധാന ലൊക്കേഷന്‍ മുംബൈ ആണ്. അധികം വൈകാതെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും.

ചിത്രത്തിലെ പ്രധാന രംഗങ്ങളെല്ലാം മുംബൈയിലാണ് ചിത്രീകരിക്കുന്നതെന്നാണ് സൂചന. കഹാനി, സിങ് ഈസ് കിങ് തുടങ്ങിയ ബോളിവുഡ് ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ സുരേഷ് നായരാണ് ലൈല ഓ ലൈലയുടെ തിരക്കഥയൊരുക്കുന്നത്. ഓഗസ്റ്റ് ഒന്നിന് ചിത്രീകരണം തുടങ്ങുമെന്നാണ് വിവരം.
നേരത്തേ ചിത്രത്തില്‍ അമല പോളിന് പകരം മഞ്ജു വാര്യര്‍ നായികയായി എത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ താന്‍ തന്നെയാണ് ലൈല ഓ ലൈലയില്‍ നായികയെന്ന് അമല വ്യക്തമാക്കിയിട്ടുണ്ട്. റണ്‍ ബേബി റണ്‍, ലോക്പാല്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ജോഷിയും മോഹന്‍ലാലും വീണ്ടുമൊന്നിയ്ക്കുന്ന ചിത്രമാണ് ലൈല ഓ ലൈല.


Click it and Unblock the Notifications