Don't Miss!
- Lifestyle പുതിയ ഭൂമിയാകുമോ എന്‍സിലാഡസ്? ശനിയുടെ ഈ ചന്ദ്രനില്‍ ജീവന് വേണ്ട എല്ലാ ചേരുവകളും
- News അംബേദ്കറെ അപമാനിച്ചു, രാജ്യത്തെ തകര്‍ക്കാന്‍ നോക്കുന്നു; കോണ്‍ഗ്രസിനെ വിടാതെ പ്രധാനമന്ത്രി
- Sports IPL 2024: തലയെ വീഴ്ത്തി റുതുരാജ്, ധോണിയുടെ വമ്പന്‍ റെക്കോഡ് തകര്‍ന്നു! ഇനി ഒന്നാമന്
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ആക്ഷന്റെയും പ്രണയത്തിന്റെയും ചടുലതയോടെ ലൈല ഓ ലൈല
കാത്തിരിപ്പിന് വിരാമം, മോഹന്‍ലാല്‍ ജോഷി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ലൈല ഓ ലൈലയുടെ ആദ്യ ടീസര്‍ എത്തി. ഒരു മോഹന്‍ലാല്‍ ആക്ഷന്‍ ചിത്രത്തില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ചേരുവകള്‍ എല്ലാം തന്നെ കോര്‍ത്തിണക്കിയാണ് ലൈലാ ഓ ലൈലയുടെ ആദ്യ ടീസര്‍ തന്റെ വരവറിയിച്ചിരിക്കുന്നത്. ചടുലമായ ആക്ഷന്‍ രംഗങ്ങളുടെയും തീവ്രമായ പ്രണയത്തിന്റെയും അത്യന്തം വൈകാരികമായ രംഗങ്ങള്‍ സമന്വയിപ്പിച്ചിരിക്കുന്ന ആദ്യ ടീസര്‍ അസാധാരണമായ വൈഭാവത്തോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. തീ പാറുന്ന സ്റ്റണ്ടുകളും കാര്‍ ചേസിംഗ് രംഗങ്ങളും ലൈല ഓ ലൈലയെ പ്രതീക്ഷികള്‍ക്ക് അപ്പുറത്തേക്ക് എത്തിക്കുന്നു എന്ന് പറയാം.
മോഹന്‍ലാല്‍ അമലപോള്‍ കൂട്ട് കെട്ടാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. പ്രണയമായാലും, ആക്ഷന്‍ രംഗമായാലും ശരി, തന്റെ കഥാപാത്രമായ സത്യരാജിനോട് 100 ശതമാനം സത്യസന്ധത പുലര്‍ത്താന്‍ മോഹന്‍ലാലിനു സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ, പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള ഒരു മോസ്റ്റ് മോഡേണ്‍ മോഹന്‍ലാല്‍ ആക്ഷന്‍ ചിത്രമായിരിക്കും ലൈലാ ഓ ലൈല.
കണ്ണ് ചിമ്മാതെ, ശ്വാസം അടക്കി പിടിച്ച് മാത്രം കാണാവുന്ന, ബോളിവുഡ്, ഹോളിവുഡ് സംഘട്ടന രംഗങ്ങളെ വെല്ലുന്ന ആക്ഷന്‍ സീനുകള്‍ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ലോകോത്തര നിലവാരത്തിലുള്ള ചിത്രീകരണ എഡിറ്റിംഗ് തന്ത്രങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ലൈല ഓ ലൈല ഹോളിവുഡിലെയും ബോളിവുഡിലെയും ആക്ഷന്‍ സിനിമകളോട് കിടപിടിക്കുന്ന ആദ്യമലയാള ചിത്രമാണ്.
ഫൈന്‍കട്ട് എന്റര്‍ടെയിന്‍മെന്‍സിന്റെ ബാനറില്‍ സന്തോഷ് കോട്ടായി, ബിജു ആന്റണി, പ്രീത നായര്‍ എന്നിവര്‍ ചേര്‍ന്നാണ് 'ലൈല ഓ ലൈല' നിര്‍മ്മിക്കുന്നത് തമിഴ് നടന് സത്യരാജ്, ജോയ്മാത്യു, രമ്യനമ്പീശന്, രാഹുല്‍ ദേവ് എന്നിവരാണ് മറ്റു താരങ്ങള്‍. ബോളിവുഡില്‍ നിരവധി ഹിറ്റുകളൊരുക്കിയ സുരേഷ് നായരുടെതാണ് കഥ. സംഗീതം ഗോപി സുന്ദര്‍. ലോകനാഥനാണ് ഛായാഗ്രഹണം കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് വിവേക് കാങ്ങത്ത് . ചിത്രം ആശീര്‍വാദ് സിനിമാസ് റിലീസ് പ്രദര്‍ശനത്തിനെത്തിക്കും
-
പണ്ട് എന്നെ കൊള്ളില്ലായിരുന്നോ? ഇപ്പോഴാണ് ഇഷ്ടമെന്ന കാമുകന്റെ മറുപടിയെ ചോദ്യം ചെയ്ത് ദിയ കൃഷ്ണ
-
സല്‍മാന്റെ പെങ്ങളെ കെട്ടിയത് പണത്തിന്! വജ്രം പതിപ്പിച്ച വസ്ത്രവും ബെന്റ്ലി കാറും സമ്മാനം
-
'ചേച്ചിയുടെ മരണമുണ്ടായപ്പോൾ ഇനിയെന്ത് എന്ന ചോദ്യമായിരുന്നു മുന്നിൽ, വീട്ടിലേക്ക് വരാൻ പറഞ്ഞ് കരച്ചിലായിരുന്നു'