അക്ഷയ് കുമാറിന് വേണ്ടി എഴുതിയ തിരക്കഥ, അതിഗംഭീരം, ഒടുക്കം പണി കിട്ടിയത് മോഹന്‍ലാലിനും ???
തിരക്കഥ കേട്ടവരെല്ലാം അതിഗംഭീരമെന്ന് വിശേഷിപ്പിച്ചു. ചിത്രത്തില്‍ അഭിനയിച്ച മോഹന്‍ലാലിന് കിട്ടിയതാവട്ടെ എട്ടിന്‍റെ പണിയും.
100 കോടി ക്ലബില്‍ അംഗമാകുന്ന ചിത്രങ്ങളെക്കുറിച്ച് മലയാളിക്ക് കേട്ടുകേള്‍വി മാത്രമുണ്ടായിരുന്ന കാലമുണ്ടായിരുന്നു. സമീപകാലത്ത് ഇറങ്ങിയ മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകനാണ് ആദ്യമായി നൂറു കോടി ക്ലബില്‍ ഇടം പിടിച്ച മലയാള സിനിമ. ബോളിവുഡില്‍ മുന്നൂറി കോടി ക്ലബില്‍ വരെ ഇടെപിടിക്കുന്ന ചിത്രങ്ങളാണ് ഇറങ്ങുന്നത്. അതിനാല്‍ത്തന്നെ ബോളിവുഡിലെ പ്രവര്‍ത്തകര്‍ മലയാളത്തിലേക്ക് എത്തുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയും കൂടും.
100 കോടി ക്ലബില്‍ ഇടം പിടിച്ച ബോളിവുഡ് സിനിമകളുടെ രചയിതാവ്, പത്രപ്രവര്‍ത്തകന്‍ തുടങ്ങിയ മേല്‍വിലാസത്തില്‍ അറിയപ്പെടുന്ന സുരേഷ് നായര്‍ അക്ഷയ് കുമാറിന് വേണ്ടി ഒരുക്കിയ ആക്ഷന്‍ ചിത്രത്തില്‍ മോഹന്‍ലാലാണ് നായകനായത്. ചിത്രത്തിന്റെ തിരക്കഥ കേട്ടവരൊക്കെ അതിഗംഭീരമെന്ന് വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് സംഭവിച്ചത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളായിരുന്നു.

ആക്ഷന്‍ ചിത്രത്തില്‍ നായകനായത് മോഹന്‍ലാല്‍
ബോളിവുഡിലെ മുന്‍നിര വിജയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സുരേഷ് കുമാര്‍ ആക്ഷന്‍ ഹീറോ അക്ഷയ് കുമാറിനെ നായകനാക്കി എഴുതിയ തിരക്കഥയായിരുന്നു. എന്നാല്‍ പിന്നീട് ചില കാരണങ്ങള്‍ കൊണ്ടു അത് സംഭവിച്ചില്ല. ചിത്രത്തിന്റെ തിരക്കഥയുമായി പിന്നീട് മലയാളത്തിലേക്കെത്തിയ തിരക്കഥാകൃത്ത് മോഹന്‍ലാലിനെ സമീപിച്ചു.

കേട്ടവര്‍ കേട്ടവര്‍ അതിഗംഭീരമെന്ന് വിശേഷിപ്പിച്ചു
ജോഷിയുടെ പിന്തുണയോടെയാണ് സുരേഷ് നായര്‍ കഥ പറയുന്നതിനായി മോഹന്‍ലാലിനെ സമീപിച്ചത്. ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ ലൊക്കേഷനിലായിരുന്നു താരം. ഒറ്റ ഇരിപ്പില്‍ത്തന്നെ കഥ മുഴുവനും ലാല്‍ കേട്ടു. ലാലിനും തിരക്കഥ കേട്ട സുഹൃത്തുക്കള്‍ക്കും സംഭവം ഇഷ്ടപ്പെട്ടു. അതിഗംഭീരമെന്ന് മോഹന്‍ലാലിന്റെ സുഹൃത്തുക്കള്‍ വിശേഷിപ്പിച്ചു.

ക്ലൈമാക്‌സ് എഴുതിയിരുന്നില്ല
മോഹന്‍ലാലിനോട് കഥ പറയുമ്പോള്‍ ചിത്രത്തിന്റെ തിരക്കഥ പൂര്‍ണ്ണമായിരുന്നില്ല. പിന്നീട് സമയമെടുത്താണ് ക്ലൈമാക്‌സ് പൂര്‍ത്തിയാക്കിയത്. താരത്തിന്റെ ഡേറ്റ് ലഭിക്കുന്നതിനനുസരിച്ച് തിരക്കഥയും പൂര്‍ത്തിയാക്കിയാണ് ഷൂട്ട് ആരംഭിച്ചത്.

മോഹന്‍ലാലിന് എട്ടിന്റെ പണി കിട്ടി
ജോഷിയാണ് ചിത്രം സംവിധാനം ചെയ്തത്. അമല പോളാണ് നായികാ വേഷത്തിലെത്തിയത്. കേട്ടവര്‍ കേട്ടവര്‍ അതിഗംഭീരമെന്ന് വിശേഷിപ്പിച്ച ആ ചിത്രമായിരുന്നു ലൈല ഓ ലൈല . മോഹന്‍ലാലിന്റെ കരിയറില്‍ത്തന്നെ മോശമായി ബാധിച്ച ചിത്രം ബോക്‌സോഫീസില്‍ വന്‍പരാജയമായിരുന്നു.


Click it and Unblock the Notifications











