ലൈല ഓ ലൈല എപ്പോള്‍ റിലീസ് ചെയ്യും?
2013 ല്‍ പ്രഖ്യാപിച്ച സിനിമയാണ് ലൈല ഓ ലൈല. പല കാരണങ്ങള്‍ കൊണ്ടും തുടങ്ങാന്‍ വൈകിയ ചിത്രം ഒടുവില്‍ 2014 ആഗസ്റ്റില്‍ അതിന്റെ പണിയിലേക്ക് കടന്നു. 2014 ലെ ക്രിസ്തുമസിന് റിലീസ് ചെയ്യുമെന്ന് പറഞ്ഞ ചിത്രത്തിന്റെ ഷൂട്ടിങ് ഇഴഞ്ഞു നീങ്ങി, ഇഴഞ്ഞു നീങ്ങി ഇപ്പോള്‍ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി. വിഷുവിന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പറഞ്ഞിരുന്നത്.
ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏപ്രില്‍ 30 ന് ചിത്രം റിലീസ് ചെയ്യും. റണ്‍ ബേബി റണ്ണിന് ശേഷം മോഹന്‍ലാലിനെയും അമല പോളിനെയും താര ജോഡികളാക്കി ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പ്രത്യേകതകള്‍ ഏറെയാണ്. അത്ര തന്നെ പ്രതീക്ഷയോടുകൂടിയാണ് പ്രേക്ഷകര്‍ സിനിമ കാത്തിരിയ്ക്കുന്നത്. ബോളിവുഡ് ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി ശ്രദ്ധേയനായ സുരേഷ് നായരാണ് ലൈല ഓ ലൈലയ്ക്ക് തിരക്കഥയെഴുതിയത്.

സ്വതവേ 60-90 ദിവസങ്ങള്‍ക്കുള്ളില്‍ ഒരു മലയാള സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കുന്നതാണ് പതിവ്. എന്നാല്‍ ലൈല ഓ ലൈലയെ സംബന്ധിച്ച് മൂന്ന് ഷെഡ്യൂളുകളിലായി ഏഴ് മാസമെടുത്താണ് ചിത്രം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഫൈന്‍കട്ട് എന്റര്‍ടൈന്‍മെന്റിന്ഡറെ ബാനറില്‍ സന്തോഷ് കോട്ടായി, ബിജോയ് ആന്റണി, പ്രീത നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്.
സത്യരാജ്, രാഹുല്‍ ദേവ്, ജോയ് മാത്യു, അശ്വിന്‍ മാത്യു, വിജയ് മേനോന്‍, കിരണ്‍ രാജ്, തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ ഒരു അതിഥി താരമായി രമ്യ നമ്പീശനും അഭിനയിക്കുന്നു. എസ് ലോകനാഥ് ഛായാഗ്രഹണം നിര്‍വഹിയ്ക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്.


Click it and Unblock the Notifications