മരിക്കേണ്ടത് ഞാനായിരുന്നു!! എനിക്കെന്തിനാണ് പണവും സ്വർണ്ണവും.. വിവാദത്തിൽ പ്രതികരിച്ച് ലക്ഷ്മി

Recommended Video

വിവാദങ്ങളില്‍ പ്രതികരിച്ച് ബാലഭാസ്‌കറിന്റെ ഭാര്യ | filmibeat Malayalam

വയലിൻ കൊണ്ട് സംഗീത ലോകത്ത് മാജിക് സൃഷ്ടിച്ച കലാകാരനാണ് ബാലഭാസ്കർ. ബാലഭാസ്കർ എന്ന അതുല്യനായ കാലകാരന്റെ വിയോഗം മാസങ്ങൾ കഴിഞ്ഞിട്ടും ഇന്നു ആരാധകർക്കും കുടുംബത്തിനും സംഗീത ലോകത്തിനും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. തുടക്കം മുതൽ തന്നെ ബാലഭാസ്കറിന്റെ മരണത്തെ ചുറ്റിപ്പറ്റി നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിത അദ്ദേഹത്തിന്റെ മരണത്തെ ചുറ്റിപ്പറ്റി പുതിയ വിവാദങ്ങൾ ഉടലെടുത്തിരിക്കുകയാണ്.

2018 സെപ്റ്റംബർ 25 നാണ് തൃശൂരിൽ നിന്ന് ക്ഷേത്ര ദർശനം കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തേയ്ക്ക് തിരിച്ചെത്തവെ പള്ളിപ്പുറം എന്ന സ്ഥലത്തു വെച്ചായിരുന്നു ബാലുവും കുടുംബവും സഞ്ചരിച്ച കാറ്‍ അപകടത്തിൽ പെടുന്നത്. മകൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയും ചെയ്തിരുന്ന. ദിവസങ്ങൾക്ക് ശേഷം ബാലയും ഈ ലോകം വിടുകയായിരുന്നു. ഇപ്പോഴിത മരണത്തെ ചുറ്റിപ്പറ്റി പ്രചരിക്കുന്ന വിവാദങ്ങളിൽ പ്രതികരിച്ച് ലക്ഷ്മി ബാലഭാസ്കർ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ലക്ഷ്മി മനസ് തുറന്നത്.

സ്വത്തും പണവും  എന്തിന്

സ്വത്തും പണവും എന്തിന്

കാർ അപകടത്തിൽ ബാലുവിന് പകരം താൻ ആണ് കൊല്ലപ്പെട്ടതെങ്കിൽ ഇത്തരത്തിലുളള അപവാദങ്ങൾ ഉണ്ടാകില്ലായിരുന്നെന്ന് ലക്ഷ്മി പറഞ്ഞു. പുറത്തു വരുന്ന ആരോപണങ്ങൾ തന്നെ തളർത്തിയെന്നും, സ്വത്ത് തട്ടി എടുക്കാൻ വേണ്ടി ആസൂത്രിതമായി വരുത്തിവെച്ച അപകടമാണിതെന്ന് പറയുന്നവരോട് ഏറെ സ്നേഹിക്കുന്ന മകളും ഭർത്താവും ഇല്ലാത്ത തനിയ്ക്ക് എന്തിനാണ് ഈ സ്വർണ്ണവും പണവുമെന്ന് ലക്ഷ്മി ചോദിക്കുന്നുണ്ട്.

 ബാലുവിന്റെ തീരുമാനം

ബാലുവിന്റെ തീരുമാനം

വഴിപാടുകൾ നടത്താനായി വടക്കുനാഥനിൽ പോയതും ക്ഷേത്രദർശനം കഴിഞ്ഞ് അന്ന് തന്നെ തിരിച്ചു വന്നതും ബാലുവിന്റെ ഇഷ്ടപ്രകാരമായിരുന്നു. കൂടാതെ അർജുനോട് വണ്ടി ഓടിക്കാൻ പറഞ്ഞതും ബാലു തന്നെയാണ്. ട്രാവൽ സിക്നസ് ഉള്ളതുകൊണ്ടാണ് താൻ മകൾക്കൊപ്പം മുന്നിലെ സീറ്റിലിരുന്നതെന്നും ലക്ഷ്മി പറഞ്ഞു.

 ബാലുവിന് ക്രിമിനലുകളുമായി ബന്ധം?

ബാലുവിന് ക്രിമിനലുകളുമായി ബന്ധം?

എല്ലാവരേയും കണ്ണടച്ച് വിശ്വസിക്കുന്ന പ്രകൃതമാണ് ബാലഭാസ്കറിന്റേത് . അതു പോല കലയിൽ ഒരു തരത്തിലുമുള്ള വീട്ട് വീഴ്ചയും ബാലു കാണിക്കാറില്ല. ടീം അംഗങ്ങൾ ആരെങ്കിലും എപ്പോഴെങ്കിലും മദ്യപിച്ചെത്തിയാൽ അവരെ പുറത്താക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലായിരുന്നു . ഇത്തരത്തിലുള്ള ഒരാൾക്ക് ക്രിമിനലുകളുമായി കൂട്ട്കൂടാൻ എങ്ങനെയാണ് സാധിക്കുക- ലക്ഷ്മി അഭിമുഖത്തിൽ ചോദിക്കുന്നു.

ബാലു  ഡ്രൈവ് ചെയ്തിരുന്നെങ്കിൽ

ബാലു ഡ്രൈവ് ചെയ്തിരുന്നെങ്കിൽ

അപകടം നടന്ന ദിവസം ബാലു കാർ ഓടിച്ചാൽ മതിയായിരുന്നുവെന്നാണ് ഇപ്പോൾ ആഗ്രഹിക്കുന്നത്. അങ്ങനെയായിരുന്നെങ്കിൽ ബാലു ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നു. അദ്ദേഹത്തിന് ഇപ്പോഴും വയലിൻ വായിക്കാൻ കഴിയുമായിരുന്നു.ബാലുവിന് പകരം താനാണ് മരിച്ചിരുന്നതെങ്കില്‍ ഇപ്പോഴത്തെ ആരോപണങ്ങള്‍ സംഭവിക്കില്ലായിരുന്നു-ലക്ഷ്മി അഭിമുഖത്തിൽ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X