»   » ലക്ഷ്മി ഗോപാലസ്വാമിക്കിഷ്ടം ന്യൂജനറേഷന്‍ ചിത്രം

ലക്ഷ്മി ഗോപാലസ്വാമിക്കിഷ്ടം ന്യൂജനറേഷന്‍ ചിത്രം

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ഇത് ന്യൂജനറേഷന്‍ സിനിമകളുടെ കാലമാണ്. പുതുമുഖങ്ങള്‍ക്കാണ് ഇത്തരം സിനിമകളില്‍ കൂടുതല്‍ അവസരങ്ങളും ലഭിക്കുന്നത്. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് ചേക്കേറിയ ലക്ഷ്മി റായിക്കും ഇനിയാഗ്രഹം ന്യൂ ജനറേഷന്‍ സിനിമകളില്‍ അഭിനയിക്കാനാണ്.

ന്യൂ ജനറേഷന്‍ സിനിമകള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് താനെന്ന് ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു. വെറും ഗ്ലാമര്‍ വേഷങ്ങള്‍ മാത്രമല്ല ന്യൂജനറേഷന്‍ ചിത്രങ്ങളിലെ നായികമാര്‍ ചെയ്യുന്നത്. സ്റ്റൈലിഷായി നടക്കുന്ന ഇന്നത്തെ തലമുറയെയും അവര്‍ അവതരിപ്പിക്കുന്നു.

അതേ സമയം സിനിമകള്‍ക്ക് വേണ്ടി നൃത്തത്തെ മാറ്റി നിര്‍ത്താനും തയ്യാറല്ലെന്ന് ലക്ഷ്മി ഗോപാലസ്വാമി വ്യക്തമാക്കി. അഭിനേത്രി എന്നതിനെക്കാള്‍ നല്ലൊരു നര്‍ത്തകി എന്നറിയപ്പെടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ലക്ഷ്മി പറഞ്ഞു.

അമ്മയും ഭാര്യയും മകളായും കാമുകിയായി മലയാള പ്രേക്ഷകരുടെ മുന്നിലെത്തിയ ലക്ഷ്മി ഗോപാല സ്വാമിയുടെ ഇനി റിലീസിനൊരുങ്ങുന്ന ചിത്രത്തില്‍ ജയറാമിന്റെ ഭാര്യയാണ്. കൊച്ചു കൊച്ചു സന്തോഷങ്ങള്‍, കനക സിംഹാസനം എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് നേരത്തെ ഇരുവരും ഒന്നിച്ചത്.

'ന്യൂജനറേഷന്‍ ചിത്രങ്ങള്‍ ചെയ്യാനാഗ്രഹം'

കര്‍ണാടകക്കാരിയായ ഈ കലാകാരി മലയാളത്തിലൂടെയാണ് തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്.

'ന്യൂജനറേഷന്‍ ചിത്രങ്ങള്‍ ചെയ്യാനാഗ്രഹം'

മമ്മൂട്ടിയൂടെ നായികയായി അരയന്നങ്ങളുടെ വീട് എന്ന ചിത്ത്രതിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്.

'ന്യൂജനറേഷന്‍ ചിത്രങ്ങള്‍ ചെയ്യാനാഗ്രഹം'

മാമ്പഴക്കാലം എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാലിനൊപ്പം അഭിനയിച്ചു തുടങ്ങിയത്. ചിത്രത്തില്‍ ശോഭനയായിരുന്നു നായിക. പിന്നീട് കീര്‍ത്തി ചക്ര, പകല്‍ നക്ഷത്രങ്ങള്‍, ഭഗവാന്‍, ഇവിടം സ്വര്‍ഗമാണ് തുടങ്ങി ഒത്തിരി ചിത്രങ്ങളില്‍ അഭിനയിച്ചു.

'ന്യൂജനറേഷന്‍ ചിത്രങ്ങള്‍ ചെയ്യാനാഗ്രഹം'

മിക്ക ചിത്രങ്ങളിലും ഭാര്യ വേഷത്തിലാണ് ലക്ഷ്മി ഗോപാല സ്വാമി എത്തിയിട്ടുള്ളത്. മോഹന്‍ ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങി മലയാളത്തിലെ മുന്‍നിര നായകന്മാര്‍ക്കൊപ്പമെല്ലാം ലക്ഷ്മി അഭിനയിച്ചു.

'ന്യൂജനറേഷന്‍ ചിത്രങ്ങള്‍ ചെയ്യാനാഗ്രഹം'

പൊതുവെ അമ്മ വേഷങ്ങല്‍ ചെയ്യാന്‍ നടിമാര്‍ക്ക് മടിയാണ്. എന്നാല്‍ ലക്ഷ്മി ഗോപാല സ്വാമിയുടെ തുടക്കം തന്നെ രണ്ട് കുട്ടികളുടെ അമ്മയായിട്ടാണ്. ബോയ് ഫ്രഡ് എന്ന ചിത്രത്തില്‍ മണിക്കുട്ടന്റെ അമ്മയായും ഈ അവിവാഹിത അഭിനയിച്ചു.

'ന്യൂജനറേഷന്‍ ചിത്രങ്ങള്‍ ചെയ്യാനാഗ്രഹം'

അതിനിടയില്‍ കണവന്‍ മെയ്പ്പട വേണ്ടും, ഭീമ എന്നീ രണ്ട് തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു.

'ന്യൂജനറേഷന്‍ ചിത്രങ്ങള്‍ ചെയ്യാനാഗ്രഹം'

വിഷ്ണു സേന എന്ന ഒറ്റ കന്നട ചിത്രത്തിലേ ലക്ഷ്മി ഗോപാല സ്വാമി അഭിനയിച്ചിട്ടുള്ളൂ. അതിനു തന്നെ നിരവധി പുരസ്‌കാരങ്ങലും ലഭിച്ചു.

'ന്യൂജനറേഷന്‍ ചിത്രങ്ങള്‍ ചെയ്യാനാഗ്രഹം'

അഭിനയത്തെക്കാല്‍ പ്രാധാന്യം നൃത്തത്തിനാണ് ലക്ഷ്മി ഗോപാല സ്വാമി നല്‍കുന്നത്.

'ന്യൂജനറേഷന്‍ ചിത്രങ്ങള്‍ ചെയ്യാനാഗ്രഹം'

ഒരു അഭിനേത്രി എന്നതിനേക്കള്‍ നര്‍ത്തകി എന്നറിയപ്പെടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് ലക്ഷ്മി പറയുന്നത്.

'ന്യൂജനറേഷന്‍ ചിത്രങ്ങള്‍ ചെയ്യാനാഗ്രഹം'

നൃത്തപരിപാടികളില്‍ സജീവമാണെങ്കിലും ഇനി അതിനെ കുറിച്ച് പഠിക്കാനുള്ള തിരക്കിലാണ് ഈ കലാകാരി. മൈസൂര്‍ ഭരതനാട്യമാണ് ഗവേഷണ വിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത്.

English summary
Actress Lakshmi Gopalaswami said that she would like to act in new generation movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam