അന്ന് ലാലേട്ടന്‍ എന്നെ അത്ഭുതകുമാരി എന്നാണ് വിളിച്ചത്, സൂപ്പര്‍താരങ്ങളെ കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി
അരയന്നങ്ങളുടെ വീട് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നടി ലക്ഷ്മി ഗോപാലസ്വാമി. ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രം നടിയുടെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നു. അരയന്നങ്ങളുടെ വീടിന് പിന്നാലെ മോളിവുഡില്‍ നിരവധി സിനിമകളിലാണ് നടി അഭിനയിച്ചത്. മമ്മൂട്ടിക്ക് പുറമെ മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയ സൂപ്പര്‍ താരസിനിമകളിലും ലക്ഷ്മി ഗോപാലസ്വാമി എത്തിയിരുന്നു. അതേസമയം ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മോളിവുഡ് സൂപ്പര്‍താരങ്ങളെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പടെയുളള താരങ്ങളെ കുറിച്ചാണ് നടി മനസുതുറന്നത്. ഇവരില്‍ നിന്നെല്ലാം കളിയാക്കലുകള്‍ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് എല്ലാവരും കളിയാക്കിയിട്ടുണ്ടെന്ന് ലക്ഷ്മി പറയുന്നു. മമ്മൂട്ടി സാറെ കുറിച്ച് അങ്ങനെ അറിയില്ല. അദ്ദേഹവുമായി അത്ര ഫ്രീയായിട്ട് സംസാരിക്കാറില്ല. എന്നാല്‍ അദ്ദേഹം വളരെയധികം സഹായിക്കുന്ന ഒരാളാണ്. എന്നാല്‍ ജയറാം ഞാന്‍ സെറ്റില്‍ വന്ന സമയം തൊട്ടെ കളിയാക്കുമായിരുന്നു. ജയറാം എന്നെ ഡൗബ്ട്ട് റാണി എന്നൊക്കെയാണ് വിളിച്ചത്. മുന്‍പ് എത്രയൊക്കെ നന്നാക്കി ചെയ്താലും എനിക്ക് തൃപ്തി വരാറില്ലായിരുന്നു
എന്നിട്ട് ഞാന്‍ ഡയറക്ടര്‍ സാറുടെ അടുത്ത് പറയും സാറ് അത് ഒകെയാണോ ഒന്നുകൂടി ചെയ്യണോ എന്നൊക്കെ. എന്നാല്‍ ഇന്ന് ഞാന്‍ അക്കാര്യത്തില്‍ ഒകെയായി. ഇപ്പോള്‍ എന്തെങ്കിലും ചെയ്തുകഴിഞ്ഞാല്‍ റിലാക്‌സ്ഡ് ആവും. ഇപ്പോ ഞാന്‍ അത് നോക്കാറില്ല, നടി പറയുന്നു. പിന്നെ മുകേഷേട്ടനും അങ്ങനെയായിരുന്നു എന്റെ മലയാളം സംസാരവും, എന്റെ സ്വഭാവവും, ചില സമയത്ത് കാര്യങ്ങള്‍ ഓര്‍മ്മയുണ്ടാവില്ല. ഇതൊക്ക പറഞ്ഞ് കളിയാക്കുമായിരുന്നു.
Recommended Video
ലാലേട്ടന്‍ ഞാനുമായി കുറച്ച് ഡിസ്റ്റന്‍സില്‍ നില്‍ക്കുന്ന സമയത്തൊക്കെ ശ്രദ്ധിക്കും. എന്നിട്ട് പറയും താന്‍ അത്ഭുതകുമാരിയാണെന്ന്. കാരണം ഞാന്‍ എല്ലാം ഇങ്ങനെ അത്ഭുതത്തോടെ നോക്കിനില്‍ക്കുമായിരുന്നു. എന്ത് കാര്യമുണ്ടെങ്കിലും ഓ അങ്ങനെയാണോ എന്നൊക്കെ അത്ഭുതത്തോടെ ചോദിക്കും. സുരേഷേട്ടന്‍ അങ്ങനെ കളിയാക്കാറില്ലെന്നും നടി പറയുന്നു. അദ്ദേഹം എപ്പോഴും ഒരു അണ്ണാ പോലെ ബിഗ് ബ്രദറിനെ പോലെയാണ്. അദ്ദേഹം എന്നെ പ്രൊട്ടക്ട് ചെയ്യുന്നപോലെയാണ് സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക. അഭിമുഖത്തില്‍ ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.


Click it and Unblock the Notifications