അതെന്നെ ഞെട്ടിച്ചുകളഞ്ഞു; മമ്മൂട്ടിയെക്കുറിച്ച് തുറന്നടിച്ച് നടി ലക്ഷ്മി ഗോപാലസ്വാമി

തെന്നിന്ത്യയിലെ പ്രശസ്ത നടി ലക്ഷ്മി ഗോപാലസ്വാമിയുടെ ആദ്യ ചിത്രമായിരുന്നു അരയന്നങ്ങളുടെ വീട്. ലോഹിതദാസ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായിട്ടായിരുന്നു ലക്ഷ്മി ഗോപാലസ്വാമിയുടെ മലയാള സിനിമയിലേക്കുള്ള രംഗപ്രവേശം.

ആദ്യ ചിത്രത്തിലെ അഭിനയത്തിനു തന്നെ നിരവധി പ്രശംസകള്‍ ഏറ്റുവാങ്ങിയ ലക്ഷ്മിയെത്തേടി ആ വര്‍ഷത്തെ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്‌കാരവുമെത്തി. പിന്നീട് നിരവധി അഭിനയപ്രാധാന്യമുള്ള ചിത്രങ്ങളിലൂടെ മലയാളത്തില്‍ ഇന്നും സജീവമാണ് ലക്ഷ്മി ഗോപാലസ്വാമി.

lakshmi gopalaswami

ആദ്യ ചിത്രത്തിലെ നായകനായ മമ്മൂട്ടിയെക്കുറിച്ച് എന്നും നൂറുനാവാണ് ലക്ഷ്മിക്ക്. അഭിനയത്തിന്റെ കാര്യത്തിലും ആരോഗ്യത്തിന്റെ കാര്യത്തിലും എന്നും മമ്മൂട്ടിയെ മാതൃകയാക്കണമെന്നാണ് ലക്ഷ്മിയുടെ ആഭിപ്രായം. അടുത്തിടെ അമൃത ടി.വിയിലെ റെഡ് കാര്‍പ്പറ്റില്‍ അതിഥിയായെത്തിയ ലക്ഷ്മി ഗോപാലസ്വാമി മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധാര്‍ഹമാണ്.

ഒരു സൂപ്പര്‍സ്റ്റാര്‍ എന്നത് പ്രതിഭാസം ആയി എനിക്ക് തോന്നിയത് മമ്മൂട്ടിയെ കണ്ടപ്പോഴാണ്. എപ്പോഴും ചുറ്റിലും അഞ്ചാറ് പേര്‍ സഹായികളായി ഉണ്ടാകും. എല്ലാ കാര്യങ്ങളും ചെയ്തു നല്‍കാന്‍ ഒപ്പം തന്നെ അവര്‍ കാണും. കൂടാതെ മമ്മൂട്ടി ഷൂട്ടിങ്ങ് സെറ്റിലെത്തുമ്പോള്‍ വരവേല്‍ക്കാനായി ആളുകള്‍ കാത്തുനില്‍ക്കുക, അദ്ദേഹത്തെ സ്വീകരിക്കുക, അങ്ങനെ തുടങ്ങി മമ്മൂട്ടിയില്‍ കണ്ട ഒരുപാട് കാര്യങ്ങള്‍ എന്നെ ഞെട്ടിച്ചുകളഞ്ഞു. ഒരു സൂപ്പര്‍സ്റ്റാര്‍ എന്താണ്, എങ്ങനെയാണ് എന്നൊക്കെ ഞാന്‍ കണ്ടു മനസ്സിലാക്കുന്നത് അപ്പോഴാണ്.

വളരെ ആകര്‍ഷണശക്തിയുള്ള കണ്ണുകളാണ് അദ്ദേഹത്തിന്റേത്. ആ കണ്ണുകള്‍ക്ക് ചുറ്റും ഒരു നീലനിറമുള്ളതായി എനിക്കു തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫുകള്‍ കണ്ടാല്‍ മനസ്സിലാകുമത്. അദ്ദേഹത്തിന് ചുറ്റും ഒരു പ്രഭാവലയം ഉണ്ടെന്ന് എപ്പോഴും തോന്നാറുണ്ട്.

ആദ്യ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ അദ്ദേഹത്തിന്റെ അടുത്തെത്തുന്ന സമയത്തെല്ലാം നെഞ്ച് പടപടാന്നു മിടിക്കുമായിരുന്നു. പക്ഷെ, ഒരു തുടക്കക്കാരിയെന്ന നിലയില്‍ അദ്ദേഹം എന്നോട് വളരെ നല്ല രീതിയില്‍ സഹകരിച്ചു. എല്ലാ സഹായവും ചെയ്തുതന്നു. ആ കഴിവ് ഇന്നും അദ്ദേഹത്തിനുണ്ട്. ഇപ്പോഴും അദ്ദേഹം വളരെ ചെറുപ്പമായും സുന്ദരനായും ആരോഗ്യത്തോടെയും ഇരിക്കുന്നു. വളരെ സന്തോഷം നല്‍കുന്ന കാര്യമാണിതെന്നു കൂടി ലക്ഷ്മി ഗോപാലസ്വാമി മമ്മൂട്ടിയെക്കുറിച്ച് പറയുന്നു.

സിനിമ തന്റെ കരിയറാക്കിയതിനെക്കുറിച്ചും മറ്റൊരവസരത്തില്‍ ലക്ഷ്മി ഇങ്ങനെ പറയുന്നു. 'സിനിമ തന്റെ കരിയറായി ഉറപ്പിച്ചതിന് പിന്നില്‍ നിരവധി ആളുകളുണ്ട്. 'അരയന്നങ്ങളുടെ വീട്'എന്ന സിനിമയില്‍ അഭിനയിക്കാന്‍ കാരണമായത് ലോഹിതദാസ് എന്ന സംവിധായകന്റെ സിനിമ ആയതിനാലാണ്, ഒപ്പം നായകനാവുന്നത് മമ്മൂട്ടിയും. ഇതിനെല്ലാം ഉപരിയായി രണ്ട് കുട്ടികളുടെ അമ്മ വേഷമാണെന്നതെല്ലാം എന്നെ ആകര്‍ഷിച്ചിരുന്നു.

ആദ്യം ലോഹി സാറിനെ കാണുന്നത് പാലക്കാട്ടെ ലക്കിടിയിലുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ വച്ചാണ്. ആ സമയം കാര്യമായൊന്നും സംസാരിച്ചിരുന്നില്ല. ഇത്രയും സംസാരിക്കാത്ത ഒരാള്‍ എങ്ങനെയാണ് സംവിധായകനായതെന്നോര്‍ത്ത് ഞാന്‍ അത്ഭുതപ്പെട്ടിരുന്നു. പക്ഷേ സെറ്റില്‍ വന്നപ്പോഴാണ് കഥയാകെ മാറിയത്. ഒരുപാട് തമാശകള്‍ പറയുകയും അഭിനേതാക്കളെ എഴുതിയിട്ട വഴികളിലൂടെ നടത്തുന്ന ഒരാളുമായിരുന്നു ലോഹിതദാസ് സാര്‍.

Recommended Video

അല്ലിയുടെ ആഗ്രഹം സാധിക്കാൻ എനിക്ക് പറ്റുന്നില്ല..Prithvi's Thug Interview | Filmibeat Malayalam

സ്‌നേഹം ഒഴുകുന്ന അദ്ദേഹത്തിന്റെ കണ്ണുകള്‍ ഇപ്പോഴും ഓര്‍മ്മയിലുണ്ട്. സത്യന്‍ അന്തിക്കാട് സാറിന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളിലേക്ക് എന്നെ നായികയായി നിര്‍ദ്ദേശിച്ചതും ലോഹി സാറായിരുന്നു. ഒരു സിനിമ മാത്രം മതിയെന്ന എന്റെ തീരുമാനം മാറ്റി ഈ ഒരു ചിത്രത്തില്‍ കൂടി അഭിനയിക്കൂ എന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് എന്നെ വിടുകയായിരുന്നു. അതാണ് തന്റെ ജീവിതത്തിലെ പ്രധാന ടേണിംങ് പോയിന്റ് എന്ന് ലക്ഷ്മി പറയുന്നു.

മലയാളത്തില്‍ ഒരു സിനിമ ചെയ്ത് തിരികെ പോകാമെന്നു കരുതി വന്ന ലക്ഷ്മി പിന്നീട് മലയാളവും തമിഴും കന്നടയും അടക്കം നിരവധി ഭാഷകളില്‍ സിനിമ ചെയ്തു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അടുത്തിടെ ഒടിടിയിലൂടെ പുറത്തിറങ്ങിയ സല്യൂട്ടിലാണ് ലക്ഷ്മി ഗോപാലസ്വാമി ഒടുവില്‍ അഭിനയിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X