നായികയായി തിളങ്ങിയ സമയത്ത് ചെയ്ത അമ്മ വേഷം, ആ തീരുമാനത്തെ കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി

By Midhun Raj

മലയാളത്തില്‍ നായികയായും സഹനടിയായുമെല്ലാം സജീവമായിരുന്ന താരമാണ് നടി ലക്ഷ്മി ഗോപാലസ്വാമി. ലോഹിതദാസ് സംവിധാനം ചെയ്ത അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ എത്തിയ താരം തുടര്‍ന്നും നിരവധി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴ്, കന്നഡ ഭാഷകളിലും എത്തിയ താരമാണ് ലക്ഷ്മി ഗോപാലസ്വാമി. സിനിമകള്‍ക്കൊപ്പം നര്‍ത്തകിയായും നടി തിളങ്ങിയിരുന്നു. ലക്ഷി ഗോപാലസ്വാമി പ്രധാന വേഷത്തില്‍ എത്തിയ സിനിമകളിലൊന്നായിരുന്നു ബോയ്ഫ്രണ്ട്.

lakshmigopalaswamy

മണിക്കുട്ടന്‍ നായകനായ വിനയന്‍ ചിത്രത്തില്‍ അമ്മ വേഷത്തിലാണ് നടി അഭിനയിച്ചത്. നായികയായി സിനിമകളില്‍ തിളങ്ങിനില്‍ക്കുന്ന സമയത്തായിരുന്നു അമ്മ റോളില്‍ ലക്ഷ്മി ഗോപാലസ്വാമി എത്തിയത്. അതേസമയം ഇതേകുറിച്ച്‌ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ നടി മനസുതുറന്നിരുന്നു. അത് അന്ന് നല്ല ഒരു തീരുമാനം അല്ലായിരുന്നു എന്ന് ലക്ഷ്മി ഗോപാലസ്വാമി പറയുന്നു. ചില സമയത്ത് നമ്മള്‍ സ്‌ക്രിപ്റ്റ് കേള്‍ക്കുമ്പോള്‍ വളരെ എക്‌സൈറ്റഡാവാറുണ്ട്.

അത് മോശം പടമാണെന്ന് ഒരിക്കലും ഞാന്‍ പറയില്ല. അന്ന് വിനയന്‍ സാറിനൊപ്പം പ്രവര്‍ത്തിച്ചത് നല്ലൊരു അനുഭവമായിരുന്നു. മുന്‍പ് ചെയ്യാന്‍ മടിച്ച കാര്യങ്ങളെല്ലാം അതില്‍ ചെയ്തപ്പോള്‍ ഒരു കോണ്‍ഫിഡന്‍സ് വന്നു. അതില്‍ അഭിനയിച്ച ശേഷം ഞാന്‍ ഒരു ബെറ്റര്‍ ആക്ടറായി മാറി. സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ ഞാന്‍ വേറൊരു രീതിയിലായിരുന്നു സിനിമ വിചാരിച്ചത്. എന്നാല്‍ സിനിമ കണ്ടപ്പോള്‍ അത് ഒരു സാധാരണ മസാല സിനിമയാണ് ഞാന്‍ അതില്‍ ഉണ്ടാവേണ്ട ആവശ്യമില്ലായിരുന്നുവെന്ന് തോന്നി. പിന്നെ എയര്‍പോര്‍ട്ടില്‍ വെച്ചൊക്ക കണ്ടപ്പോള്‍ ആളുകളും പറഞ്ഞിരുന്നു.

എന്തിനാണ് മാഡം നായികാ വേഷങ്ങള്‍ ചെയ്യുന്ന സമയത്ത് അത്തരം റോളുകള്‍ ചെയ്തതെന്ന്. ചില സമയങ്ങളില്‍ നമ്മുടെ തീരുമാനങ്ങള്‍ ശരിയായി വരണമെന്നില്ല എന്നാണ് അന്ന് എനിക്ക് തോന്നിയത്. അഭിമുഖത്തില്‍ ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു. മലയാളത്തില്‍ നാല്‍പതിലധികം സിനിമകളില്‍ അഭിനയിച്ച താരമാണ് ലക്ഷ്മി ഗോപാലസ്വാമി. സൂപ്പര്‍താരങ്ങളുടെയെല്ലാം സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ നടി അഭിനയിച്ചിരുന്നു. കൂടാതെ മലയാളത്തിലെ മുന്‍നിര സംവിധായകരുടെ സിനിമകളിലും നടി ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചു. മോളിവുഡില്‍ ജാക്ക് ആന്‍ഡ് ഡാനിയേല്‍ എന്ന ചിത്രമാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്.

Read more about: lakshmi gopalaswamy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X