»   » മമ്മൂട്ടിയുടെ 'മകള്‍' കിസ്സ് ഓഫ് ലൗവ്വില്‍ പങ്കെടുത്തു, ഞെട്ടാന്‍ തയ്യാറാണെങ്കില്‍ ചിത്രങ്ങള്‍ കാണൂ

മമ്മൂട്ടിയുടെ 'മകള്‍' കിസ്സ് ഓഫ് ലൗവ്വില്‍ പങ്കെടുത്തു, ഞെട്ടാന്‍ തയ്യാറാണെങ്കില്‍ ചിത്രങ്ങള്‍ കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ മകള്‍ എന്ന് കേട്ട് ഞെട്ടേണ്ടതില്ല.. ഒരു പഴയ സിനിമയില്‍ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച പെണ്‍കുട്ടിയുടെ കാര്യമാണ് പറയുന്നത്.. ലക്ഷ്മി മരയ്ക്കാര്‍ എന്ന പേര് കേട്ടാല്‍ അധികമാര്‍ക്കും മനസ്സിലാകണം എന്നില്ല, എന്നാല്‍ നമ്പര്‍ വണ്‍ സ്‌നേഹതീരത്തിലെ മമ്മൂട്ടിയുടെ മകള്‍ എന്ന് പറഞ്ഞാല്‍ തിരിച്ചറിയാന്‍ കഴിയും.

സദാചാര ഗുണ്ടായിസത്തിനെതിരെ കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ നടന്ന കിസ്സ് ഓഫ് ലൗവ്വ് സമരത്തില്‍ ഇന്നലെ (മാര്‍ച്ച് 9) ലക്ഷ്മി മരയ്ക്കാരും പങ്കെടുത്തിരുന്നു. ലക്ഷ്മിയുടെ പുതിയ വിശേഷങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം.

നമ്പര്‍ വണ്‍ സ്‌നേഹതീരത്ത്

സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ 1995 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് നമ്പര്‍ വണ്‍ സ്‌നേഹതീരം. പ്രിയരാമനും ഇന്നസെന്റുമൊക്കെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളുടെ വേഷത്തിലാണ് ലക്ഷ്മി എത്തിയത്.

ആദ്യ ചിത്രത്തിന് ശേഷം

നമ്പര്‍ വണ്‍ സ്‌നേഹതീരത്തിന് ശേഷം പഠനവും മറ്റുമായി സിനിമയില്‍ നിന്നൊക്കെ വിട്ടുനില്‍ക്കുകയായിരുന്നു ലക്ഷ്മി മരയ്ക്കാര്‍. ദില്ലിയില്‍ ജെ എന്‍ യു വിലെ വിദ്യാര്‍ഥിനിയാണിപ്പോള്‍ ലക്ഷ്മി.

ക്യാമറയ്ക്ക് മുന്നില്‍ വീണ്ടും

ഏറെ നാളുകള്‍ക്ക് ശേഷമാണ് ലക്ഷ്മി മരയ്ക്കാര്‍ വീണ്ടും ക്യാമറക്കണ്ണുകളില്‍ പെടുന്നത്. സദാചാര ഗുണ്ടായിസത്തിനെതിരെ നടന്ന കിസ്സ് ഓഫ് ലൗവ്വ് സമരത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ലക്ഷ്മി

അനാര്‍ക്കലിയുടെ ചേച്ചി

ലക്ഷ്മിയുടെ സഹോദരി അനാര്‍ക്കലി മരയ്ക്കാര്‍ ആനന്ദം എന്ന സിനിമയിലൂടെ ഇപ്പോള്‍ പ്രശസ്തയായി കഴിഞ്ഞിട്ടുണ്ട്. ആനന്ദത്തിന് ശേഷം പൃഥ്വിരാജിന്റെ വിമാനം എന്ന ചിത്രത്തിലും ശ്രദ്ധേയമായ ഒരു കഥാപാത്രമായി അനാര്‍ക്കലി എത്തുന്നു

ലക്ഷ്മി വരുമോ?

ലക്ഷ്മി വീണ്ടും സിനിമയിലേക്ക് വരുമോ എന്ന ചോദ്യത്തിന് ഉടനെ ഒന്നും സാധ്യതയില്ല എന്ന പ്രതികരണമാണ് ലഭിച്ചത്. നാടകങ്ങളുടെ ഭാഗമാകാറുണ്ടെങ്കിലും സിനിമയിലേക്ക് ഉടനില്ലെന്ന് ലക്ഷ്മി പറയുന്നു.

English summary
Lakshmi Marikar in marine drive

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam