ലക്ഷ്മി മേനോന്‍ അല്ല, ഇത് 'ലക്കി' മേനോന്‍
ലക്ഷ്മി മേനോനെ തമിഴില്‍ വിളിക്കുന്നത് 'ലക്കി' മേനോന്‍ എന്നാണ്. അക്ഷരാര്‍ത്ഥത്തില്‍ അത് ശരിയുമാണ്. രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രം ചെയ്യുമ്പോള്‍ ലക്ഷ്മിയ്ക്ക് മലയാളത്തില്‍ ഒരു പേരുമുണ്ടായിരുന്നില്ല. എന്നാല്‍ തമിഴിലെത്തിയപ്പോഴേക്കും ഭാഗ്യം തെളിഞ്ഞു. അഭിനയിച്ച പടങ്ങളെല്ലാം ഹിറ്റും സൂപ്പര്‍ ഹിറ്റും. ഇപ്പോഴിതാ മലയാളത്തിലും.
ആഗസ്റ്റ് ഒന്ന് എന്തുകൊണ്ടും ലക്ഷ്മി മേനോന്റെ ദിവസമാണ്. രണ്ട് ചിത്രങ്ങളാണ് ഒരേ ദിവസം റിലീസായത്. അതും രണ്ട് ഭാഷകളില്‍. രണ്ടിനും ആദ്യ ദിവസം തന്നെ മികച്ച പ്രതികരണങ്ങള്‍.

ജോഷി സംവിധാനം ചെയ്ത് ദിലീപ് മുഖ്യവേഷത്തിലെത്തിയ അവതാരത്തിന്റെ പോക്ക് കണ്ടാലറിയാം ലക്ഷ്മി മേനോന് മലയാളത്തിലും ഭാഗ്യം തെളിഞ്ഞു. പതിവ് ശൈലിയില്‍ നിന്ന് മാറി വ്ത്യസ്തമായ അവതാരത്തില്‍ തന്നെയാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. ഇന്‍ഷുറന്‍സ് ഓഫീസറായി എത്തുന്ന ലക്ഷ്മി മേനോന്റെ അഭിനയവും മികച്ചതുതന്നെ.
സിദ്ധാര്‍ത്ഥ് നായകനായ ജിഗര്‍ത്താണ്ഡ എന്ന ചിത്രമാണ് തമിഴില്‍. നല്ല പ്രതികരണങ്ങള്‍ തന്നെയാണ് ജിഗര്‍ത്താണ്ഡയും നേടുന്നത്. തമിഴില്‍ ആദ്യ ദിവസം തന്നെ ബോക്‌സോഫീസില്‍ ചലനമുണ്ടാക്കി. കാര്‍ത്തി നായകനാകുന്ന കൊമ്പനാണ് ലക്ഷ്മിയുടെ അടുത്ത തമിഴ് ചിത്രം
ആകെ ആറ് ചിത്രങ്ങളാണ് ലക്ഷ്മി മേനോന്‍ തമിഴില്‍ ചെയ്തിരിക്കുന്നത്. സുന്ദരപാണ്ഡി എന്ന ആദ്യ ചിത്രം സൂപ്പര്‍ ഹിറ്റ്. തുടര്‍ന്ന് വന്ന കുംമ്കി (സൂപ്പര്‍ ഹിറ്റ്), കുട്ടിപ്പുലി (ഹിറ്റ്), പാണ്ഡിയനാട് (സൂപ്പര്‍ ഹിറ്റ്), നാന്‍ സിഗപ്പു മനിതന്‍ (ഹിറ്റ്), മഞ്ഞപ്പൈ(സൂപ്പര്‍ ഹിറ്റ്) തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴര്‍ക്ക് പ്രിയപ്പെട്ടവളായി ലക്ഷ്മി മേനോന്‍.


Click it and Unblock the Notifications











