മറ്റൊരു റിലീസ്, തീര്‍ത്തും വ്യക്തിപരം, ലക്ഷ്മി മേനോന്‍ ജയിച്ചു

By Aswathi

'മറ്റൊരു റിലീസ്, ഇത് തീര്‍ത്തും വ്യക്തി പരം, പ്ലസ് ടു റിസള്‍ട്ട് വന്നു. ദൈവാനുഗ്രഹത്താല്‍ എന്റെ കഠിനാധ്വാനത്തിന്റെ ഫലം കണ്ടു. ഞാന്‍ പ്ലസ്ടു പാസായി. എന്റെ അദ്ധ്യാപകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച ആരാധകര്‍ക്കും നന്ദി'- ഇന്നലെ (25-05-2015) പ്ലസ്ടു റിസള്‍ട്ട് വന്നപ്പോള്‍ തെന്നിന്ത്യന്‍ താരം ലക്ഷ്മി മേനോന്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണിത്രയും.

ഇങ്ങനെ വരി തെറ്റാതെ പറയാനും ഒരു കാരണമുണ്ട്. നേരത്തെ ലക്ഷ്മി മേനോന്‍ പ്ലസ്ടു പൊട്ടി എന്ന് പറഞ്ഞ് വാട്‌സ് ആപ്പിലും മറ്റും മെസേജുകള്‍ വന്നിരുന്നു. തമിഴ്‌നാട്ടില്‍ പ്ലസ്ടു പരീക്ഷാ ഫലം വന്നതിന് പിന്നാലെയാണ് വാര്‍ത്ത പ്രചരിച്ചത്.

lakshmi-menon

മലയാള സിനിമാസ്വാദകരെക്കാള്‍ ലക്ഷ്മി മേനോനെ പരിചയം തമിഴര്‍ക്കാണ്. തമിഴ് സിനിമകളില്‍ ധാരാളം അഭിനയിക്കുന്ന ലക്ഷ്മി തമിഴ്‌നാട്ടിലാണ് പഠിക്കുന്നതെന്ന് കരുതിയാണ് അവിടെ പ്ലസ്ടു റിസള്‍ട്ട് വന്നപ്പോള്‍ ആരോ നടിയ്ക്കും ഫലം പ്രഖ്യാപിച്ചത്. കണക്കില്‍ ലക്ഷ്മി പരാജയപ്പെട്ടുന്ന എന്നായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍ കഴിഞ്ഞ ദിവസം സി ബി എസ് സി പരീക്ഷാ ഫലം വന്നതോടെ ലക്ഷ്മി തന്റെ വിജയം ഔദ്യോഗികമായി അറിയിച്ചു. പത്താം ക്ലാസില്‍ പഠിക്കുമ്പോഴും ലക്ഷ്മി മേനോന്‍ തോറ്റു എന്ന് പറഞ്ഞ് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ 2013 ല്‍ 85 ശതമാനം മാര്‍ക്കോടെയാണ് ലക്ഷ്മി പത്താം ക്ലാസ് വിജയ്ച്ചത്.

And another release....Its only personal........+2 Result is out...Like very time with GODS GRACE for my hard-work ,I...

Posted by Lakshmi Menon on Monday, May 25, 2015

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X