ലക്ഷ്മി മേനോന് വേണ്ടി കാര്‍ത്തി കാത്തിരുന്നു!
സ്ഥിരം നാടന്‍ വേഷങ്ങള്‍ ചെയ്തു മടുത്തതു കാരണം ലക്ഷ്മി മേനോന്‍ സിനിമാഭിനയം നിര്‍ത്തുകയാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ താന്‍ അഭിനയം നിര്‍ത്തുന്നില്ലെന്നും, പരീക്ഷ തിരക്കായതിനാല്‍ സിനിമയില്‍ നിന്നും ഇടവേള എടുക്കുകയാണെന്നും പിന്നീട് ലക്ഷ്മി അറിയിച്ചു.
ഇതേ കാരണത്തെ തുടര്‍ന്ന് തമിഴ് യങ്സ്റ്റാര്‍ കാര്‍ത്തി നായകനാകുന്ന ചിത്രം ലക്ഷ്മി വേണ്ടെന്ന് വച്ചിരുന്നുവത്രെ. ഈ ചിത്രത്തിലും നാടന്‍ വേഷമാണെന്നതും, പരീക്ഷ അടുക്കുന്നു എന്നതും ചിത്രം വേണ്ടെന്ന് വയ്ക്കാന്‍ കാരണമായി.

പരീക്ഷയുമായി ബന്ധപ്പെട്ട റിവഷനും മറ്റ് തിരക്കുകളും കഴിയുന്നതുവരെ സിനിമകളൊന്നും വേണ്ടെന്ന് കരുതിയിരിക്കുകയായിരുന്നു ലക്ഷ്മി. അപ്പോഴാണ് കൊമ്പന്റെ ഓഫറുമായി സംവിധായകന്‍ ലക്ഷ്മിയെ സമീപിച്ചത്. തനിക്ക് പരീക്ഷ തിരക്കാണെന്നും ഇപ്പോള്‍ സിനിമ ചെയ്യുന്നില്ലെന്നും ലക്ഷ്മി പറഞ്ഞത്രെ.
ലക്ഷ്മിയുടെ അവസ്ഥ മനസ്സിലാക്കിയ കാര്‍ത്തി ഉള്‍പ്പടെയുള്ള ക്രൂ താരത്തിന്റെ പരീക്ഷ തിരക്കുകള്‍ കഴിയുന്നതുവരെ കാത്തിരിക്കുകയായിരുന്നത്രെ. എന്തായാലും പ്ലസ്ടു പരീക്ഷയ്ക്ക് മുമ്പേ ലക്ഷ്മി ഷൂട്ടിങ് പൂര്‍ത്തിയാക്കി. ഇപ്പോള്‍ പ്രമോഷന്‍ ജോലിയിലാണ് കൊമ്പന്‍. മാര്‍ച്ചില്‍ ചിത്രം തിയേറ്ററുകളിലെത്തും.

സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയാല്‍ ഫാഷന്‍ ഡിസൈനിങ് കോഴ്‌സ് പഠിക്കാനാണത്രെ ലക്ഷ്മിയുടെ ആഗ്രഹം. പഠനത്തിന് വേണ്ടി ഷൂട്ടിങും സിനിമയും മാറ്റിവയ്ക്കാനും സാധ്യതയുണ്ടെന്ന് താരം പറയുന്നു.


Click it and Unblock the Notifications











