ലക്ഷ്മി മേനോനും വിശാലും തമ്മിലെന്താ?

By Aswathi

ഒന്ന് രണ്ട് ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചാല്‍ മതി. നായകനും നായികയും പിന്നെ ഗോസിപ്പുകള്‍ക്കിരയാണ്. പാപ്പരസികളുടെ ഒടുവിലത്തെ ഇരയാണിപ്പോള്‍ മലയാളി താരം ലക്ഷ്മി മേനോനും തമിഴ് നടന്‍ വിശാലും. രണ്ട് ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ചതാണ് പ്രണയത്തിന് തുടക്കമായി ഗോസിപ്പുവീരന്മാര്‍ കണ്ടെത്തുന്ന കാരണം.

'പാണ്ടിയ നാട്' എന്ന ചിത്രത്തിലൂടെയാണ് വിശാലും ലക്ഷ്മി മേനോനും ഒന്നിച്ചഭിനയിച്ചത്. ചിത്രം ഹിറ്റായതോടെ കോളിവുഡ് ഇരുവര്‍ക്കുമിടയിലെ കെമിസ്ട്രി അംഗീകരിച്ചു. തുടര്‍ന്ന് 'നാന്‍ സികപ്പു മനിതവന്‍' എന്ന ചിത്രത്തിലും ഇരുവരും ജോഡി ചേര്‍ന്നു. പാപ്പരസികളുടെ ഗോസിപ്പിന് ശക്തികൂട്ടാന്‍ ഈ ചിത്രത്തിലും ഇരുവരും തമ്മിലുള്ള ലിപ് ലോക്കുമുണ്ടായിരുന്നു.

lakshmi menon andi vishal

പല അവസരത്തിലും അഭിനേത്രി എന്ന നിലയില്‍ വിശാലിനെ കുറിച്ച് ലക്ഷ്മി പറയുന്നതാണ് പാപ്പരസികളുടെ കാതില്‍ വീണ മറ്റൊരു കാര്യം. മാത്രമല്ല വിശാലുമായി ലിപ്പ് ലോക്ക് വിവാദമായപ്പോള്‍ കഥാപാത്രം ആവശ്യപ്പെട്ടാല്‍ ഇനിയും ചെയ്യാന്‍ മടിയില്ലെന്നായിരുന്നു നടിയുടെ മറുപടി.

ഗോസിപ്പുകളങ്ങനെ മലയാളത്തിലും തമിഴകത്തും പടര്‍ന്നു പിടിക്കുമ്പോള്‍ വിശദീകരണവുമായി ലക്ഷ്മി രംഗത്തെത്തി. ഞാനിപ്പോള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണെന്നും പഠനത്തിനും അഭിനയത്തിനും തന്നെ സമയം തികയുന്നില്ലെന്നും അതിനിടയില്‍ എങ്ങനെയാണ് പ്രണയത്തിന് സമയമെന്നാണ് നടി ചോദിക്കുന്നത്. ഇതൊക്കെ ഗോസിപ്പുകള്‍ മാത്രമാണെന്നും ലക്ഷ്മി പറഞ്ഞു.

രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിന് ശേഷം ഇപ്പോള്‍ ജോഷി സംവിധാനം ചെയ്ത 'അവതാരം' എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായാണ് ലക്ഷ്മി വീണ്ടും മലാളത്തില്‍ തിരിച്ചെത്തിയത്. തമിഴില്‍ താരത്തിന് തിരക്കോടു തിരക്കാണ്. കാര്‍ത്തിയുടെ നായികയായി 'കൊമ്പന്‍' എന്ന ചിത്രത്തിലാണ് അടുത്തതായി അഭിനയിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X