»   » ദുല്‍ഖറിനും ഫഹദിനൊപ്പം അഭിനയിക്കണമെന്ന് ലക്ഷ്മി

ദുല്‍ഖറിനും ഫഹദിനൊപ്പം അഭിനയിക്കണമെന്ന് ലക്ഷ്മി

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലെ പ്രശസ്ത സംവിധായകര്‍ക്കൊപ്പം ജോലിചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് തമിഴകത്ത് പേരെടുത്ത മലയാളി താരം ലക്ഷ്മി മേനോന്‍. മലയാളിയായിട്ടും തനിയ്ക്ക് അവസരങ്ങള്‍ ലഭിയ്ക്കുന്നത് തമിഴിലാണെന്നും മലയാളത്തില്‍ അവസരങ്ങള്‍ ലഭിയ്ക്കുന്നില്ലെന്നും ലക്ഷ്മി പറയുന്നു.

തമിഴില്‍ അഭിനയിച്ചിരിക്കുന്ന പുതിയ ചിത്രം പാണ്ഡ്യകാലത്തിന്റെ പ്രചാരണത്തിനായി കൊച്ചിയിലെത്തിയപ്പോഴാണ് താരം മലയാളത്തില്‍ അഭിനയിക്കാനുള്ള താല്‍പര്യം തുറന്നു പറഞ്ഞത്. ലക്ഷ്മിയ്‌ക്കൊപ്പം പ്രചാരണപരിപാടിയില്‍ പങ്കെടുക്കാനായി ചിത്രത്തിലെ നായകനും നിര്‍മ്മാതാവുമായ വിശാലും കൊച്ചിയിലെത്തിയിരുന്നു.

Lakshmi Menon

മലയാളത്തിലെ മികച്ച സംവിധായര്‍ക്കും ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ തുടങ്ങിയ യുവനായകന്മാര്‍ക്കും ഒപ്പം പ്രവര്‍ത്തിക്കാന്‍ തനിയ്ക്ക് വലിയ താല്‍പര്യമുണ്ടെന്നാണ് ലക്ഷ്മി പറഞ്ഞത്. എന്നാല്‍ മലയാളിയായിട്ടും മലയാളത്തില്‍ നിന്നും അവസരങ്ങള്‍ തന്നെത്തേടി വരുന്നില്ലെന്നുള്ള നിരാശ താരം പങ്കുവെയ്ക്കുകയും ചെയ്തു.

പാണ്ഡ്യകാലം ദീപാവലിയ്ക്കാണ് റിലീസ് ചെയ്യുന്നത്. വിശാല്‍ ആദ്യമായി നിര്‍മ്മാതാകുന്ന ചിത്രമെന്ന നിലയ്ക്ക് പാണ്ഡ്യകാലം ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്.

English summary
Tamil star Lakshmi Menon said that she is interested to do Malayalam films with prominent directors and actors

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam