ലക്ഷ്മി മേനോന്റെ വ്യാജ വീഡിയോ വാട്‌സ്ആപ്പില്‍

By Gokul

കൊച്ചി: പുതുതായി ഒരു സെലിബ്രിറ്റി കൂടി സോഷ്യല്‍ മീഡിയയിലെ ഞരമ്പു രോഗികളുടെ ഇരയാകുന്നു. തെന്നിന്ത്യന്‍ സിനിമകളില്‍ അല്‍പനാള്‍ കൊണ്ട് പേരെടുത്ത ലക്ഷ്മി മേനോനാണ് സോഷ്യമീഡിയയുടെ അക്രമത്തിന് ഇരയായ പുതിയ വ്യക്തി. ലക്ഷ്മിയുടേതെന്ന പേരില്‍ വ്യാജ വീഡിയോ വാട്‌സ് ആപ്പ് വഴി വന്‍തോതിലാണ് പ്രചരിക്കുന്നത്.

മുഖം വ്യക്തമല്ലാത്ത വീഡിയോയില്‍ യുവതി കുളിക്കുന്ന ദൃശ്യമാണുള്ളത്. ലക്ഷ്മി മേനോന്‍ എന്ന പേരിലാണ് ചിത്രം പ്രചരിപ്പിക്കുന്നത്. വിഷയത്തില്‍ ലക്ഷ്മി സൈബര്‍ സെല്ലില്‍ പരാതി നല്‍കാത്തനിനാല്‍ കുറ്റവാളി ഇപ്പോഴും മറവില്‍തന്നെയാണ്. നേരത്തെ മലയാളത്തിലെതന്നെ പല പ്രമുഖരുടെയും വ്യാജ ദൃശ്യങ്ങള്‍ ഇത്തരത്തില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു.

lakshmi-menon

നടിമാരായ കാവ്യാ മാധ്യവന്‍, അപര്‍ണാ നായര്‍, അന്‍സിബ, റായി ലക്ഷ്മി എന്നിരുടെയൊക്കെ ചിത്രങ്ങളും വീഡിയോയുമാണ് പ്രചരിപ്പിക്കപ്പെട്ടത്. നടിമാര്‍ തന്നെ രംഗത്തെത്തി തങ്ങളുടെതല്ല പ്രചരിക്കുന്ന വീഡിയോ എന്ന പറയേണ്ട ഗതികേടിലാണ്. തന്റെ ബിക്കിനി ചിത്രത്തിന് ചെറുപ്പകാലത്തുള്ള ചിത്രം പോസ്റ്റ് ചെയ്താണ് അപര്‍ണ മറുപടി നല്‍കിയത്.

കഴിഞ്ഞദിവസം മലയാളം ചാനലിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകയുടെ ചിത്രവും അജ്ഞാതര്‍ വാട്‌സ് ആപ്പ് വഴി പ്രചരിപ്പിച്ചു. സംഭവത്തില്‍ യുവതി പരാതി നല്‍കിയതായാണ് വിവരം. സ്മാര്‍ട് ഫോണിന്റെ വരവോടെ സോഷ്യല്‍ മീഡിയയുടെ ഉപയോഗം വര്‍ദ്ധിച്ചതാണ് ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിക്കാനിടയായത്. വരും നാളുകളിലും സെലിബ്രിറ്റികള്‍ സോഷ്യല്‍ മീഡിയയുടെ ആക്രമണത്തിന് ഇരയാകുമെന്നുതന്നെയാണ് ഇത്തരം സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X