ലക്ഷ്മി മേനോന്‍ വിവാഹം കഴിക്കുന്നില്ല??

By Aswathi

തമിഴിലും മലയാളത്തിലും ഇപ്പോള്‍ വിജയകരമായി യാത്ര തുടരുകയാണ് ലക്ഷ്മി മേനോന്‍. തമിഴില്‍ ഇപ്പോള്‍ തന്നെ നല്ല ഒത്തിരി ചിത്രങ്ങള്‍ കൈയിലുണ്ട്. അതിനിടയില്‍ ഒരു അഭിമുഖത്തില്‍ ലക്ഷ്മിയോട് വിവാഹക്കാര്യം ചോദിച്ചു. വര്‍ത്തമാനത്തില്‍ കല്യാണം കഴിക്കാന്‍ ഉദ്ദേശമില്ലെന്നാണ് നടി വ്യക്തമായത്.

ഉടനെയൊന്നും കഴിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നായിരുന്നു ആദ്യ പ്രതികരണം. വിവാഹം കഴിക്കാതെ ജീവിതത്തില്‍ വിജയ്ച്ച നിരവധി സ്ത്രീകളെ എനിക്കറിയാം. ഞാനും അവരുടെ പാത പിന്തുടരനാണ് ആഗ്രഹിക്കുന്നത്. തന്റെ കരിയറിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും ലക്ഷ്മി മേനോന്‍ വ്യക്തമാക്കി.

lakshmi-menon

തമിഴില്‍ വിശാലിനൊപ്പം അഭിനയിക്കുമ്പോള്‍ നല്ല കംഫര്‍ട്ടബഌണത്രെ. രണ്ട് ചിത്രങ്ങളാണ് ലക്ഷ്മിയും വിശാലും ഒന്നിച്ച് ചെയ്തത്. രണ്ടും കോളിവുഡില്‍ ഹിറ്റാണ്. പാണ്ടിയനാടും സികപ്പു മനിതനും. ഇനി തമിഴില്‍ സൂര്യയ്‌ക്കൊപ്പം അഭിനയിക്കണമെന്നാണ് ആഗ്രഹം. വിജയ്‌ക്കൊപ്പവും അജിത്തിനൊപ്പവും അഭിനയിക്കാന്‍ ഒരു അവസരത്തിനായി കാത്തിരിക്കുകയാണത്രെ നടി.

മലയാളത്തില്‍ അങ്ങനെ അത്ര വലിയ ആഗ്രഹങ്ങളൊന്നും ഇല്ലെങ്കിലും മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹിക്കുന്നതായി ലക്ഷ്മി മേനോന്‍ പറഞ്ഞു. ദിലീപിനൊപ്പം അഭിനയിച്ച അവതാരത്തിന് പ്രേക്ഷകരില്‍ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X