ചിമ്പുവിനെ വളരെ ഇഷ്ടമാണെന്ന് ലക്ഷ്മി
തമിഴ് നടന്‍ സിലമ്പരന്‍ എന്ന ചിമ്പുവിനൊപ്പം അഭിനയിക്കാന്‍ മിക്ക നടിമാര്‍ക്കും പേടിയാണെന്നാണ് കേള്‍ക്കുന്നത്. മറ്റൊന്നും കൊണ്ടല്ല. എപ്പോള്‍ പേരുദോഷം കേള്‍ക്കുമെന്ന് ചോദിച്ചാല്‍ മതി. ഹന്‍സിക, നയന്‍താര തുടങ്ങിയ നായികമാരെല്ലാം ഗോസിപ്പു കോളങ്ങളില്‍ കത്തിക്കേറിയത് ചിമ്പുവിനൊപ്പമാണ്. എന്നാല്‍ മലയാളിയായ ഒരു തമിഴ് നടിയ്ക്ക് ഏറെ ഇഷ്ടം ചിമ്പുവിനെയാണത്രെ.
ചിമ്പുവിനെ പ്രശംസിച്ച് ലക്ഷ്മി മേനോന്‍. ചിമ്പുവിന്റെ മനോഭാവങ്ങള്‍ തനിക്ക് വളരെ ഏറെ ഇഷ്ടമാണെന്നാണ് ലക്ഷമി അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് പറഞ്ഞത്. ചിമ്പുവിനൊപ്പം സ്‌ക്രീനില്‍ എത്താന്‍ ആഗ്രഹമുണ്ടെന്നും ലക്ഷ്മി മേനോന്‍ പറയുന്നു.

എന്നു കരുതി ചിമ്പുവിനൊപ്പം അഭിനയിക്കാന്‍ കഴിയാത്തതില്‍ വിഷമമൊന്നുമില്ല. ഭാവിയില്‍ ഒരുവസരം ലഭിച്ചാല്‍ തീര്‍ച്ചയായും അദ്ദേഹത്തിനൊപ്പം അഭിനയിക്കും. അത്തരമൊരു അവസരം ലഭിക്കുന്നതില്‍ സന്തോഷവതിയാണെന്നും ലക്ഷ്മി പറയുന്നു.
എനിക്കറിയാം ഞാനത്രവലിയ സുന്ദരിയൊന്നുമല്ല. എന്നെക്കാള്‍ സൗന്ദര്യവും കഴിവുമുള്ള ഒരുപാട്‌പേരുണ്ട്. ഭാഗ്യം എന്നൊന്നുള്ളതുകൊണ്ടാണ് ഇത്രയും എത്തിയതെന്നും ലക്ഷ്മി പറഞ്ഞു.
രണ്ട് ചിത്രങ്ങളാണ് ലക്ഷ്മി മേനോന്റെതായി കഴിഞ്ഞ ദിവസം തിയേറ്ററിലെത്തിയത്. ദിലീപ് നായകനായ മലയാള സിനിമ അവതാരവും സിദ്ധാര്‍ത്ഥ് നായകനായ തമിഴ് ചിത്രം ജിഗര്‍ത്താണ്ഡയും. ഗൗതം കാര്‍ത്തിയ്‌ക്കൊപ്പം സിപ്പൈയും കാര്‍ത്തിക്കൊപ്പം കൊമ്പനുമാണ് ലക്ഷ്മിയുടെ അടുത്ത രണ്ട് ചിത്രങ്ങള്‍.


Click it and Unblock the Notifications











