ലക്ഷ്മി മേനോനെ വിശാല്‍ ചുംബിച്ചു
പൊതുവെ മലാളത്തിലഭിനയിച്ച് തമിഴിലെത്തുമ്പോള്‍ ഗ്ലാമറസ്സാകുന്ന നായികമാരാണ് മലാളത്തിലധികവും. എന്നാല്‍ തമിഴിലരങ്ങേറ്റം കുറിച്ച് തമിഴില്‍ തന്നെ വാഴുന്ന ലക്ഷ്മി മേനോന്‍ ആദ്യ ചിത്രം മുതല്‍ അധികം ഗ്ലാമറസ്സാകാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. സുന്ദര പാണ്ഡിയനിലും കുംമ്കിയിലും പാണ്ടിയനാടിലുമെല്ലാം തനി ഗ്രാമീണ പെണ്‍കുട്ടിയായായിരുന്നു ലക്ഷ്മി മേനോന്റെ രംഗപ്രവേശം.
എന്നാല്‍ പുതിയ ചിത്രത്തില്‍ കഥയൊന്ന് മാറുന്നു. പാണ്ടിയ നാടിന് ശേഷം വിശാലിനൊപ്പം വീണ്ടും ജോഡി ചേരുന്ന നാന്‍ സിംഗപ്പൂര്‍ മനിതന്‍ എന്ന ചിത്രത്തിലാണ് ലക്ഷ്മി മാറ്റത്തിന്റെ ഒഴുക്കില്‍ പെട്ടത്. വിശാലുമായുള്ള ഒരു ലിപ് ലോക്ക് കിസ്സാണ് സംഭവം. നയന്‍താര ചിമ്പു കിസ്സിന് ശേഷം തമിഴകത്തെ അടുത്ത ചര്‍ച്ചയായിരിക്കും ഒരു പക്ഷെ ഈ ചുംബനം.

ചിത്രത്തില്‍ ഇങ്ങനെയൊരു ലിപ് ലോക്ക് കിസ്സുണ്ടെന്നറിഞ്ഞപ്പോള്‍ ലക്ഷ്മി മേനോന്‍ ആദ്യം സിനിമ നിരസിച്ചിരുന്നത്രെ. പിന്നീട് സ്‌ക്രിപ്റ്റവായിച്ച് നോക്കിയപ്പോള്‍ ആ രംഗം അത്യാവശ്യമാണെന്ന് മനസ്സിലാക്കിയ ലക്ഷ്മി അതിന് സമ്മതിക്കുകയായിരുന്നു. വിശാലിന്റെ നിര്‍മാണക്കമ്പനിയായ വിശാല്‍ ഫാക്ടറിയും യുടിവി മോഷന്‍ പിക്‌ചേഴ്‌സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തിരുവാണ്.
ലക്ഷ്മി മേനോനെ കൂടാതെ മറ്റൊരു മലയാളി സാന്നിധ്യം കൂടെ ചിത്രത്തിലുണ്ട്. ഇനിയ. ശരണ്യ പൊന്‍വണ്ണന്‍, ജയപ്രകാശ്, സുന്ദര്‍ രാമു, ജഗന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. അടുത്തിടെ നായികമാരെ ലിപ് ലോക്ക് കിസ്സിന് സംവിധായകര്‍ നിര്‍ബന്ധിക്കാറില്ല. കഥയില്‍ ഒഴിച്ചുകൂടാത്ത ചില സന്ദര്‍ഭങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം. വിണൈതാണ്ടി വരുവായ, കടള്‍, രാംലീല തുടങ്ങിയ ചിത്രങ്ങള്‍ അതിനുള്ള ഉദാഹരണമാണല്ലോ


Click it and Unblock the Notifications