»   » മലയാളത്തില്‍ അവസരങ്ങള്‍ ലഭിക്കുന്നില്ലെന്ന്

മലയാളത്തില്‍ അവസരങ്ങള്‍ ലഭിക്കുന്നില്ലെന്ന്

Posted By:
Subscribe to Filmibeat Malayalam

ലക്ഷ്മി മേനോന്‍ എന്ന നടി മലയാളിയാണെന്ന് പലര്‍ക്കും അറിയില്ല. മലയാളി സൗന്ദര്യംതുളുമ്പിനില്‍ക്കുന്ന ലക്ഷ്മിയെ ഇപ്പോഴും മലയാളികള്‍ക്കറിയാവുന്നത് സുന്ദരപാണ്ടിയനിലെ അര്‍ച്ചനയായും കുംമ്ക്കിയിലെ അല്ലിയുമായാണ്. എന്നാല്‍ ലക്ഷ്മി മേനോന്റെ ആദ്യ രണ്ട് ചിത്രങ്ങള്‍ മലയാളത്തിലായിരുന്നു. രഘുവിന്റെ സ്വന്തം റസിയയും ഐഡിയല്‍ കപ്പ്ള്ളും. മലയാളത്തില്‍ പിന്നീട് അവസരം ലഭിക്കാത്തതുകൊണ്ടാണ് തിരിച്ചെത്താതെന്ന് ലക്ഷ്മി പറയുന്നു.

മലയാളത്തില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്നും എന്നാല്‍ അവസരം ലഭിക്കാത്തതുകൊണ്ടാണ് അഭിനയിക്കാത്തതെന്നും ലക്ഷ്മി മേനോന്‍ പറഞ്ഞു. ഒരു മലയാളിയായിട്ടും തമിഴിലാണ് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത്. തന്റെ കഴിവ് തെളിയിക്കാനുള്ള ഒത്തിരി അവസരങ്ങള്‍ തമിഴില്‍ നിന്ന് ലഭിച്ചു. ഇപ്പോള്‍ യുവതാരങ്ങളായ ദുല്‍ഖറിനും ഫഹദ് ഫാസിലിനുമൊപ്പം അഭിനയിക്കണമെന്ന ആഗ്രഹവുമുണ്ട്. പക്ഷേ മലയാളത്തില്‍ നിന്ന് അവസരങ്ങള്‍ ലഭിക്കുന്നില്ല- ലക്ഷ്മി മേനോന്‍ പറയുന്നു.

തമിഴില്‍ സുന്ദരപാണ്ടിയന്റെ വിജയത്തിന് ശേഷം ചെയ്ത കുംമ്ക്കിയും ഏറെ ജനശ്രദ്ധ നേടി. ഇപ്പോള്‍ വിശാലിന്റെ നായികയായി പാണ്ഡിയ നാട് എന്ന ചിത്രമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ദീപാവലിക്ക് ചിത്രം തിയേറ്ററുകളിലെത്തും.

മലയാളത്തില്‍ അവസരങ്ങള്‍ ലഭിക്കുന്നില്ല; ലക്ഷ്മി മേനോന്‍

മലയാളിയാണെങ്കിലും അവസരങ്ങള്‍ ലഭിച്ചതും തിളങ്ങാന്‍ സാധിച്ചതും തമിഴിലാണ്.

മലയാളത്തില്‍ അവസരങ്ങള്‍ ലഭിക്കുന്നില്ല; ലക്ഷ്മി മേനോന്‍

രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തില്‍ സഹതാരമായാണ് ലക്ഷ്മിയുടെ തുടക്കം

മലയാളത്തില്‍ അവസരങ്ങള്‍ ലഭിക്കുന്നില്ല; ലക്ഷ്മി മേനോന്‍

ലക്ഷ്മിയുടെ രണ്ടാമത്തെ ചിത്രമാണ് ഐഡിയല്‍ കപ്പ്ള്‍. ചിത്രം പരാജയമായിരുന്നു.

മലയാളത്തില്‍ അവസരങ്ങള്‍ ലഭിക്കുന്നില്ല; ലക്ഷ്മി മേനോന്‍

മലയാളത്തില്‍ ചെയ്ത രണ്ട് ചിത്രങ്ങളും പൊട്ടിയെങ്കിലും ലക്ഷ്മിയുടെ കഴിവ് തിരിച്ചറിഞ്ഞ തമിഴ് സിനിമാലോകം നായികയുടെ പദവിവച്ച് അങ്ങോട്ട് വിളിച്ചു.

മലയാളത്തില്‍ അവസരങ്ങള്‍ ലഭിക്കുന്നില്ല; ലക്ഷ്മി മേനോന്‍

തമിഴില്‍ ലക്ഷ്മി മേനോന്‍ ചെയ്ത ആദ്യ ചിത്രമായിരുന്നു സുന്ദരപാണ്ടിയന്‍. ചിത്രവും അതിലെ നായികയായെത്തിയ പുതുമുഖവും ഏറെ പ്രശംസകള്‍ പിടിച്ചുപറ്റി.

മലയാളത്തില്‍ അവസരങ്ങള്‍ ലഭിക്കുന്നില്ല; ലക്ഷ്മി മേനോന്‍

സുന്ദരപാണ്ടിയന്റെ വിജയത്തിന് ശേഷം കിട്ടിയ കുംമ്കിയും കൊണ്ടുവന്നത് വിജയമാണ്. അതോടെ ലക്ഷ്മി തമിഴില്‍ കാലുറപ്പിച്ചു.

മലയാളത്തില്‍ അവസരങ്ങള്‍ ലഭിക്കുന്നില്ല; ലക്ഷ്മി മേനോന്‍

സുന്ദരപാണ്ടിയനിലെ അഭിനയത്തിന് മികച്ച പുതുമുഖതാരത്തിനുള്ള പുരസ്‌കാരവും കുംമ്ക്കിയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരവും ലഭിച്ചു.

മലയാളത്തില്‍ അവസരങ്ങള്‍ ലഭിക്കുന്നില്ല; ലക്ഷ്മി മേനോന്‍

വിശാലിന്റെ നായികയായി അഭിനയിക്കുന്ന പാണ്ഡിയ നാടിലാണ് ഇനി പ്രതീക്ഷ

മലയാളത്തില്‍ അവസരങ്ങള്‍ ലഭിക്കുന്നില്ല; ലക്ഷ്മി മേനോന്‍

പാണ്ഡിയനാടിന്റെ വിഡിയോ ലോഞ്ചിങിന് വിശാലിനൊപ്പം

മലയാളത്തില്‍ അവസരങ്ങള്‍ ലഭിക്കുന്നില്ല; ലക്ഷ്മി മേനോന്‍

പാണ്ഡിയ നാടിന്റെ വീഡിയോ ലോഞ്ചിങിന് കുശുബുവിനൊപ്പം സദസില്‍

മലയാളത്തില്‍ അവസരങ്ങള്‍ ലഭിക്കുന്നില്ല; ലക്ഷ്മി മേനോന്‍

മഞ്ഞ്‌പൈ, സിപ്പൈ, ജികാര്‍ന്തഡ, വാസന്തകുമാരന്‍ എന്നീ തമിഴ് ചിത്രങ്ങളാണ് പാണ്ഡിയനാടിനൊപ്പം അണിയറയില്‍ തയ്യാറായികൊണ്ടിരിക്കുന്നത്.

മലയാളത്തില്‍ അവസരങ്ങള്‍ ലഭിക്കുന്നില്ല; ലക്ഷ്മി മേനോന്‍

അഭിനേത്രി എന്ന നിലയിലും നര്‍ത്തകി എന്ന നിലയിലും അറിയപ്പെടുന്നു

മലയാളത്തില്‍ അവസരങ്ങള്‍ ലഭിക്കുന്നില്ല; ലക്ഷ്മി മേനോന്‍

അവസരങ്ങള്‍ ലഭിക്കാത്തതുകൊണ്ടാണ് മലയാളത്തില്‍ അഭിനയിക്കാത്തതെന്ന് ലക്ഷ്മി മേനോന്‍ പറയുന്നു.

മലയാളത്തില്‍ അവസരങ്ങള്‍ ലഭിക്കുന്നില്ല; ലക്ഷ്മി മേനോന്‍

മലയാളത്തില്‍ ഒരുവസരം ലഭിക്കുകയാണെങ്കില്‍ യുവതാരങ്ങളായ ദുല്‍ഖറിനും ഫഹദിനുമൊപ്പം അഭിനയിക്കാനാണ് ലക്ഷ്മിക്കിഷ്ടം

English summary
Actress Lakshmi Menon saying she is not getting opportunity in Malayalam films.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam