നഗ്നചിത്രം പ്രചരിച്ച സംഭവം: ലക്ഷ്മി പ്രതികരിയ്ക്കുന്നു

By Aswathi

അടുത്തിടെ നായികമാരെല്ലാം സോഷ്യല്‍ മീഡിയയുടെ മോര്‍ഫിങ് കലാപരിപാടിയ്ക്ക് ഇരിയായിരുന്നു. മലയാളികൂടെയായ ലക്ഷ്മി മേനോനടക്കം നിരവധി നായികമാര്‍. പലരും അപ്പോള്‍ തന്നെ പ്രതികരിച്ചെങ്കിലും ലക്ഷ്മി അല്പം വൈകിപ്പോയി.

അടുത്തിടെയാണ് തന്റെ മോര്‍ഫ് ചെയ്ത വിഡിയോ ലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ കണ്ടത്. കണ്ടതും കുടുംബമടക്കം ഞെട്ടിയെന്നാണ് ലക്ഷ്മി പറയുന്നത്. പ്രശസ്തിയിലിരിക്കുന്ന സെലിബ്രിട്ടികളെ ഇത്തരത്തില്‍ ആക്ഷേപിയ്ക്കുന്നത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പതിവായിരിക്കുകയാണെന്ന് ലക്ഷ്മി പറയുന്നു.

lakshmi-menon

സെലിബ്രിട്ടികളുടെ വ്യക്തി ജീവിതത്തിലേക്കുള്ള കടന്നുകയറ്റമാണ് ഇത്തരം സൈബര്‍ അക്രമങ്ങള്‍. ഇത്തരക്കാരെ കണ്ടുപിടിയ്ക്കുകയും ശിക്ഷിക്കുകയും ചെയ്യണമെന്നാണ് ലക്ഷ്മിയുടെ അഭിപ്രായം.

പ്ലസ്ടു പരീക്ഷ തിരക്കിലാണ് ഇപ്പോള്‍ ലക്ഷ്മി. പരീക്ഷയ്‌ക്കൊപ്പം കൊമ്പന്‍ എന്ന പുതിയ ചിത്രത്തിന്റെ റിലീസും ലക്ഷ്മിയ്ക്ക് പരീക്ഷണമാണ്. കാര്‍ത്തി നായകനാകുന്ന ചിത്രം ഇതിനോടകം തമിഴ് പ്രേക്ഷകര്‍ക്ക് അമിത പ്രതീക്ഷ നല്‍കി കഴിഞ്ഞു. ചിമ്പുവിന്റെ വാലുവിനൊപ്പം ഏറ്റുമുട്ടാന്‍ മാര്‍ച്ച് 27ന് കൊമ്പന്‍ തിയേറ്ററുകളിലെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X