ലക്ഷ്മി ഇനി ഇന്‍ഷുറന്‍സ് ജീവനക്കാരി
രഘുവിന്റെ സ്വന്തം റസിയ എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ലക്ഷ്മി മേനോന്‍ തമിഴില്‍ നായികയായി തിളങ്ങിയ ശേഷം മലയാളത്തിലെത്തുന്ന ചിത്രമാണ് അവതാരം. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയാണ് ലക്ഷ്മി തമിഴില്‍ പെട്ടന്ന് ശ്രദ്ധിക്കപ്പെട്ടത്. സുന്ദരപാണ്ഡിയനായാലും, കുംമികി ആയാലും പാണ്ഡിയനാടായാലും ലക്ഷ്മിയുടെ കഥാപാത്രങ്ങളില്‍ വ്യത്യസ്തതയുണ്ടായിരുന്നു.
മലയാളത്തിലെത്തുമ്പോഴും ആ വ്യത്യസ്തതയ്ക്ക് മാറ്റമൊന്നുമില്ല. റണ്‍വേ, ലയേണ്‍, ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ്, ട്വന്റി ട്വന്റി, , ജൂലൈ 4, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദിലീപും ജോഷിയും ഒന്നിക്കുന്ന ചിത്രത്തില്‍ ഒരു ഇന്‍ഷുറന്‍സ് ജീവനക്കാരിയായാണ് ലക്ഷ്മി മേനോന്‍ എത്തുന്നത്. മണി മേഖല എന്നാണ് കഥാപാത്രത്തിന്റെ പേര്.

ഒരു മലയോര മേഖലയില്‍ നിന്നും കൊച്ചിനഗരത്തിലെത്തുന്ന മാധവന്‍ എന്ന യുവാവിന്റെ കഥയാണ് അവതാരം എന്ന ചിത്രത്തിലൂടെ ജോഷി പറയുന്നത്. ദിലീപിനെ നായകനാക്കി മുമ്പ് എടുത്തിട്ടുള്ള ചിത്രങ്ങള്‍ പോലെ അവതാരവും കുടുംബ പ്രേക്ഷകര്‍ക്ക് വേണ്ടിയുള്ളതാണ്. ജോയ് മാത്യു, കലാഭവന്‍ മണി, ഷാജോണ്‍, മിഥുന്‍ രാഘവന്‍, സിദ്ദിഖ്, നന്ദ പൊതുവാള്‍, വിനയ പ്രസാദ്, ഷമ്മി തിലകന്‍ തുടങ്ങിവരാണ് മറ്റ് താരങ്ങള്‍
ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടെയായ വ്യാസന്‍ എടവങ്ങാടിന്റെ തിരക്കഥയില്‍ ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് തിരക്കഥാകൃത്തുക്കളായ സിബി കെ തോമസ്, ഉദയകൃഷ്ണ ടീമാണ്. 4 ബി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ദിലീപിന്റെ കെ കുന്നത്തും പങ്കാളിയാണ്.


Click it and Unblock the Notifications