ലക്ഷ്മി മേനോന്‍ ദിലീപിന്റെ നായികയാകുന്നു

By Aswathi

ഇപ്പോള്‍ തമിഴിലെ തിരക്കേറിയ നടിമാരിലൊരാളാണ് മലയാളിയായ ലക്ഷമി മേനോന്‍. രഘുവിന്റെ സ്വന്തം റസിയ എന്ന മലയാളം സിനിമയിലൂടെ വെള്ളിത്തരയില്‍ അരങ്ങേറ്റം കുറിച്ച ലക്ഷ്മിക്ക് ഭാഗ്യം തെളിഞ്ഞത് തമിഴിലാണ്. സുന്ദരപാണ്ഡിയന്‍ എന്ന ആദ്യ ചിത്രം തന്നെ ക്ലിക്കായി. പിന്നീട് കുംമ്കി, പാണ്ഡിയ നാട് തുടങ്ങി ചിത്രങ്ങളിലൂടെ തമിഴകത്തിന്റെ പ്രിയപ്പെട്ടവളുമായി.

മലയാളത്തിലെ യുവതാരങ്ങള്‍ക്കൊപ്പം അഭിനിയ്ക്കാന്‍ താത്പര്യമുണ്ടെന്ന് ഒരു അഭിമുഖത്തില്‍ ലക്ഷ്മി പറഞ്ഞിരുന്നു. ഇപ്പോഴിതാ ജനപ്രിയ താരം ദിലീപിനൊപ്പം അഭിനയ്ക്കാന്‍ ഒരവസരം ലഭിച്ചിരിക്കുകയാണ് ലക്ഷ്മിയ്ക്ക്. ജോഷി സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിലാണ് ലക്ഷ്മി ദിലീപിന്റെ നായികയാകുന്നത്. കുടുംബ ബന്ധങ്ങള്‍ക്കൊപ്പം നര്‍മത്തിനും പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിന് തിരക്കഥയെഴുതുന്നത് വ്യാസന്‍ ഇടവനക്കാടാണ്.

4 ബി പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. താര നിര്‍ണയം പുരോഗമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്ത മാസം എറണാകുളത്ത് ആരംഭിക്കും. റംസാന് തിയേറ്ററിലെത്തിക്കാനാണ് തീരുമാനം.

ദിലീപിന്റെ നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നായികമാര്‍ ഏറെയാണ്. ലക്ഷ്മി മേനോന്റെ ഇതുവരെയുള്ള നായകന്മാരെ ഒന്ന് കാണാം.

രഘുവിന്റെ സ്വന്തം റസിയ

ലക്ഷ്മി മേനോന്റെ നായകന്മാര്‍

ലക്ഷ്മിയുടെ ആദ്യത്തെ ചിത്രമാണ് രഘുവിന്റെ സ്വന്തം റസിയ. ചത്രത്തില്‍ സഹ നടിയായാണ് ലക്ഷ്മി എത്തിയത്. അതുകൊണ്ട് പ്രത്യേകിച്ച നായകന്മാരൊന്നും ഉണ്ടായില്ല.

 സുന്ദരപാണ്ഡിയന്‍

ലക്ഷ്മി മേനോന്റെ നായകന്മാര്‍

തമിഴില്‍ ലക്ഷ്മി മേനോന്റെ അരങ്ങേറ്റം സുന്ദരപാണ്ഡിയനിലൂടെയാണ്. ആദ്യം ചിത്രം തന്നെ ഹിറ്റായി. എസ് ആര്‍ പ്രഭാകരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ എം ശശി കുമാറായിരുന്നു ലക്ഷ്മിയുടെ നായകന്‍.

കുംമ്കിയില്‍

ലക്ഷ്മി മേനോന്റെ നായകന്മാര്‍

കാടിന്റെയും പ്രണയത്തിന്റെയും കഥ പറഞ്ഞ കുംമ്കിയില്‍ പ്രഭവിന്റെ മകന്‍ വിക്രം പ്രഭവിന്റെ നായികയായി ലക്ഷ്മി കലക്കി. അതും ശ്രദ്ധിക്കപ്പെട്ടു. പ്രഭു സോളമനായിരുന്നു സംവിധായകന്‍

കുട്ടി പുലിയില്‍ വീണ്ടും ശശികുമാര്‍

ലക്ഷ്മി മേനോന്റെ നായകന്മാര്‍

സുന്ദരപാണ്ഡിയനിലൂടെ മികച്ച ജോഡികളായി തെളിയിച്ച ശശികുമാറുമായി ലക്ഷ്മി വീണ്ടും ജോഡിചേര്‍ന്ന ചിത്രമാണ് കുട്ടിപ്പലി. എം മുത്തയ്യ സംവിധാനം ചെയ്ത ചിത്രം ബോക്‌സോഫീസില്‍ 22 കോടി നേടി

വിശാലിന്റെ കാമുകിയായി പാണ്ഡിയ നാട്

ലക്ഷ്മി മേനോന്റെ നായകന്മാര്‍

2013ലെ ലക്ഷ്മിയുടെ അവസാന റിലീസായിരുന്നു പാണ്ഡിയ നാട്. വിശാലിന്റെ നായികയായെത്തിയ ഈ ചിത്രവും ശ്രദ്ധിക്കപ്പെട്ടു. കേരളത്തിലും നല്ല സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്.

മഞ്ഞപ്പൈ

ലക്ഷ്മി മേനോന്റെ നായകന്മാര്‍

ലക്ഷ്മിയുടേതായി അടുത്തതായി റിലീസിനൊരുങ്ങുന്ന തമിഴ് ചിത്രമാണ് മഞ്ഞപ്പൈ. നവീണ്‍ രാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിമലാണ് ലക്ഷ്മിയുടെ നായകനായി എത്തുന്നത്.

സിപ്പൈ

ലക്ഷ്മി മേനോന്റെ നായകന്മാര്‍

ഗൗതം കാര്‍ത്തിക്കും ലക്ഷ്മി മേനോനും ജോഡി ചേരുന്ന പുതിയ ചിത്രമാണ് സിപ്പൈ. സരവണനാണ് സംവിധാനം ചെയ്യുന്നത്

സിദ്ധാര്‍ത്ഥിന്റെ നായികയായി

ലക്ഷ്മി മേനോന്റെ നായകന്മാര്‍

തെന്നിന്ത്യന്‍ സിനിമകളിലെ യുവനായകന്‍ സിദ്ധാര്‍ത്ഥിന്റെ നായികയായും ലക്ഷ്മിക്കൊരു ചിത്രമുണ്ട്. കാര്‍ത്തിക് ശുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ജിഗര്‍ത്തണ്ട എന്നാണ്.

വിജയ് സേതുപതിയുടെയും നായിക

ലക്ഷ്മി മേനോന്റെ നായകന്മാര്‍

വിജയ് സേതുപതിയുടെ അടുത്ത ചിത്രത്തില്‍ നായികയായി എത്തുന്നത് ലക്ഷ്മി മേനോനാണ്. വസന്തകുമരന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അനന്ത് കുമരസേനനാണ്.

വീണ്ടും വിശാലിന്റെ നായിക

ലക്ഷ്മി മേനോന്റെ നായകന്മാര്‍

പാണ്ഡിയ നാടിന് ശേഷം ലക്ഷ്മി വീണ്ടും വിശാലിന്റെ നായികയാകുന്ന ചിത്രമാണ് നാന്‍ സിങ്കപ്പു മനിതന്‍. തിരുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X