ലക്ഷ്മി മേനോന്റെ ഐറ്റം നമ്പർ പുറത്ത്
തമിഴില്‍ ലക്ഷ്മി മേനോന് നല്ല കാലം തന്നെ. ലക്ഷ്മി അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം വിജയ്ക്കും എന്നാണ് ഇപ്പോള്‍ തമിഴകത്തെ സിനിമാ പ്രവര്‍ത്തകര്‍ പറയുന്നത്. 'സുന്ദര പാണ്ഡിയന്‍' മുതല്‍ 'ജിഗര്‍താണ്ട'വരെ അത് തെളിഞ്ഞു കഴിഞ്ഞു. അതുകൊണ്ട് ഇനി ലക്ഷ്മിയ്‌ക്കൊരും പ്രമോഷന്‍ നല്‍കിയിരിക്കുകയാണ് തമിഴകം.
ഗായികയായാണ് പ്രമോഷന്‍. എല്ലാരും പാടി പയറ്റുമ്പോള്‍ ലക്ഷ്മി മാത്രം എന്തിന് മാറി നില്‍ക്കണം. 'ഒരു ഊരിലെ രണ്ട് രാജ' എന്ന ചിത്രത്തിന് വേണ്ടിയാണ് ലക്ഷ്മി മേനോന്റെ പാട്ട്. അതും ഒരു ഐറ്റം ഡാന്‍സിന് വേണ്ടി.

ഡി ഇമ്മാനാണ് സംഗീത സംവിധയാകന്‍. ലക്ഷ്മി പാടിയ ഐറ്റം ഡാന്‍സിന് ചുവട് വയ്ക്കുന്നത് മലയാളി കൂടെയായ ഇനിയയാണ്. 'കുക്കുറു കുക്കുറു കുറാ നി കുറാ...' എന്നാണ് പാട്ട് തുടങ്ങുന്നത്.
ലക്ഷ്മിയ്ക്ക് വേണ്ടി പാട്ടൊരുക്കാന്‍ കഴിഞ്ഞതില്‍ അധിയായ സന്തോഷമുണ്ടെന്ന് സംഗീത സംവിധായകന്‍ ഡി ഇമ്മാന്‍ പറഞ്ഞു. കണ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിമല്‍, പ്രിയ ആനന്ദ്, സൂരി, വിശാഖ സിങ് തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
<center><iframe width="100%" height="315" src="//www.youtube.com/embed/6UreOM3jbq0" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications